Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുപ്പത് കോടി വിലമതിക്കുന്ന എംഡിഎം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പൊലീസ് പിടിയിലായത് ബാഗിൽ മയക്കുമരുന്ന് കടത്തുന്നതിനു വേണ്ട രഹസ്യ അറ നിർമ്മിച്ച മണ്ണാർക്കാട് സ്വദേശി യൂസഫ്

മുപ്പത് കോടി വിലമതിക്കുന്ന എംഡിഎം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പൊലീസ് പിടിയിലായത് ബാഗിൽ മയക്കുമരുന്ന് കടത്തുന്നതിനു വേണ്ട രഹസ്യ അറ നിർമ്മിച്ച മണ്ണാർക്കാട് സ്വദേശി യൂസഫ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: 30 കോടി വിലമതിക്കുന്ന എം ഡി എം എ കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

ബാഗിൽ മയക്കുമരുന്ന് കടത്തുന്നതിനു വേണ്ട രഹസ്യ അറ നിർമ്മിക്കുകയും ഇതിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സംശയം തോന്നാത്ത വിധത്തിൽ പായ്ക്കുചെയ്യുകയും ചെയ്ത ചെയ്തിരുന്ന മണ്ണാർക്കാട് ചുരിയോട് പുത്തൻപീടിക വീട്ടിൽ യൂസഫിനെ (51 വയസ്സ്) ഇന്ന് മൂന്നാം പ്രതി സ്ഥാനത്തു ചേർത്ത് അറസ്റ്റു ചെയ്തത്.

ഒന്നാം പ്രതി ഫൈസലിനോടൊപ്പം മയക്കുമരുന്ന് ഏറ്റു വാങ്ങുന്നതിനും പിന്നീട് മയക്കുമരുന്നു നിറച്ച ട്രോളിബാഗ് ബാംഗ്ലൂരിലും മുംബൈയിലും എത്തിച്ച നൽകുന്നതിനും താൻ പല തവണ പോയിട്ടുണ്ടെന്ന് യൂസഫ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. യൂസഫിനെ നാളെ കോടതിയിൽ ഹാജരാക്കും.

വീട് നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞാണ് കേസിൽ ആദ്യം അറസ്റ്റിലായ ഫൈസൽ നാട്ടുകാരൻ കൂടിയായ യൂസഫിനെ ബാഗിൽ മയക്കുമരുന്ന് ഒളിപ്പിക്കുന്നതിനായി എത്തിച്ചിരുന്നത്. വീടിന്റെ തറപണി ഏകദേശം പൂർത്തിയായ നിലയിലാണ്. പണമായി കാര്യമായി ഒന്നും ഫൈസൽ നൽകിയിട്ടില്ലന്നും യൂസഫ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP