Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കണം; സുപ്രീം കോടതി

മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കണം; സുപ്രീം കോടതി

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവേയാണ് ഇതു സംബന്ധിച്ച് കോടതി കേന്ദ്രത്തിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയച്ചത്.

ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയുടെ അടക്കമുള്ള ആചാരങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു ഹർജികൾ. ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലിം പുരുഷന്മാർ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ഹർജിയിൽ പറയുന്നു. പുരുഷന്മാർക്കുള്ള ഈ അവകാശം സ്ത്രീകൾക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇതെന്നും ഹർജിയിൽ പറയുന്നു.

ബന്ധം വേർപെടുത്തിയ ശേഷം മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനാവില്ല. അതിന് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച്, ബന്ധം വേർപെടുത്തേണ്ടതുണ്ട്. നിക്കാഹ് ഹലാല എന്ന ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP