Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം മുറുകിയപ്പോൾ കയ്യാങ്കളിയായി; പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചു എല്ലാം ശാന്തമായി; വീണ്ടും പഴയ തർക്കം എടുത്തിട്ടതോടെ പ്രശ്‌നം അടുത്ത തലത്തിലെത്തി; മൂന്നംഗ ഗുണ്ടാ സംഘം ഹോട്ടലുടമയേയും സഹോദരനെയും തല്ലി ചതച്ചു

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം മുറുകിയപ്പോൾ കയ്യാങ്കളിയായി; പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചു എല്ലാം ശാന്തമായി; വീണ്ടും പഴയ തർക്കം എടുത്തിട്ടതോടെ പ്രശ്‌നം അടുത്ത തലത്തിലെത്തി; മൂന്നംഗ ഗുണ്ടാ സംഘം ഹോട്ടലുടമയേയും സഹോദരനെയും തല്ലി ചതച്ചു

ആർ.പീയൂഷ്

കൊച്ചി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം മുറുകി കയ്യാങ്കളിയാവുകയും ഒത്തുതീർപ്പിലായ തർക്കം വീണ്ടും സംസാരിച്ച് വഷളാവുകയും പിന്നീട് ഗുണ്ടാ സംഘങ്ങളെത്തി ആക്രമണവും നടത്തി. കൊച്ചി പനമ്പിള്ളി നഗറിൽ സഹോദരങ്ങളായ ഹോട്ടൽ ഉടമകൾക്കാണ് ഗുണ്ടാ സംഘത്തിന്റെ ക്രൂര മർദ്ദനമേറ്റത്. കടവന്ത്ര ഗാന്ധി നഗർ സ്വദേശികളായ കോളിൻസ്, സഹോദരൻ എമറാൾഡ് എന്നിവരെയാണ് ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത്. പനമ്പിളി നഗറിൽ ഇവർ നടത്തുന്ന ടീ ബ്രേക്ക് എന്ന സ്ഥാപനത്തിലെത്തിയ പള്ളൂരുത്തി സ്വദേശി ഡാനി, അരുൺ, റോഷൻ എന്നിവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഹോട്ടലുടമയായ കോളിൻസിന്റെ ഒരു സുഹൃത്തുമായി നേരത്തെ ഒരു തർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. അന്ന് പൊലീസ് കേസാവുകയും പിന്നീട് ഒത്തുതീർപ്പാവുകയും ചെയ്തിരുന്നു. ഈ വിഷയത്തെപ്പറ്റി രണ്ട് ദിവസം മുൻപും തർക്കമുണ്ടാകുകയും കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വൈകുന്നേരം ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്. അക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു.

പ്രതികളുടെ പക്കലുണ്ടായിരുന്ന തോക്കിന്റെ പാത്തി ഉപയോഗിച്ച് കോളിൻസിന്റേയും, എമറാൾഡിന്റേയും തലയ്ക്കടിച്ചു. ഇവരുടെ മുഖത്തൊ ഴിക്കാൻ പ്രതികൾ ആസിഡും കരുതിയിരുന്നു. ഇരുമ്പുവടിയുപയോഗിച്ചും മർദ്ധിച്ചു. സംഭവം അറിഞ്ഞെത്തിയ എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി അക്രമി സംഘത്തെ പിടികൂടുകയായിരുുന്നു.തോക്കും ആസിഡും പൊലീസ് സംഭവ സ്ഥലത്തു ന്ന് കണ്ടെത്തി. പിടിയിലായ ഡാനി നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് എസ്.ഐ എസ്. ദ്വിജീഷ് പറഞ്ഞു. പരിക്കേറ്റവർ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP