Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുഞ്ഞിനെ പ്രസവിച്ചതിന് പൊലീസ് കോൺസ്റ്റബിളിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം: ഗുരുതരമായി പൊള്ളലേറ്റ യുവതിയുആശുപത്രിയിൽ

പെൺകുഞ്ഞിനെ പ്രസവിച്ചതിന് പൊലീസ് കോൺസ്റ്റബിളിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം: ഗുരുതരമായി പൊള്ളലേറ്റ യുവതിയുആശുപത്രിയിൽ

മുസാഫർനഗർ: പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ റെയിൽവേ പൊലീസ് കോൺസ്റ്റബിളിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രണം. ഉത്തർ പ്രദേശ് സ്വദേശിനിയായ കോമൾ എന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്റ്റബിളിനു നേരെയാണ് ഭർത്താവിന്റെ ആസിഡ് ആക്രമണം ഉണ്ടായത. ദീർഘ നാളായി ഇവർ പിണങ്ങി കഴിയുകയായിരുന്നു.

ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ഭർത്താവ് കപിൽ കുമാറിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഛന്ദൗരയിലാണു സംഭവം. 2013ൽ വിവാഹം ചെയ്തതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ കപിൽ കോമളിനെ പീഡിപ്പിച്ചിരുന്നു. പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവിന്റെ വീട്ടുകാരും ഉപദ്രവം തുടങ്ങി.

ഇതോടെ സ്വന്തം വീട്ടിലേക്ക് കോമൾ താമസം മാറ്റുകയും ചെയ്തു. അതിനിടെ ഡൽഹിയിലേക്കു സ്ഥലംമാറ്റവും ലഭിച്ചു. കപിലും അവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം ഛന്ദൗരയിലെ വീട്ടിലെത്തിയ കോമളിനെ കാണാൻ കപിൽ വരികയും ആസിഡ് ആക്രണം നടത്തുകയും ആയിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടായതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് എടുത്ത് കോമളിനു നേരെ എറിഞ്ഞു. പരുക്കേറ്റ കോമളിന്റെ നില ഇപ്പോഴും ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP