Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടുവയിൽ നിന്നു രക്ഷനേടാൻ മുഖംമൂടി; സുന്ദർബെന്നിലെ മനുഷ്യർ ഉപയോഗിക്കുന്ന ആ മുഖംമൂടി തന്ത്രം നമുക്കും പയറ്റിയാലോ?

കടുവയിൽ നിന്നു രക്ഷനേടാൻ മുഖംമൂടി; സുന്ദർബെന്നിലെ മനുഷ്യർ ഉപയോഗിക്കുന്ന ആ മുഖംമൂടി തന്ത്രം നമുക്കും പയറ്റിയാലോ?

തിരുവനന്തപുരം: കടുവ പിടിക്കുന്നതും കൊന്നു തിന്നുന്നതും ഇന്ന് കേരളത്തിൽ സ്ഥിരം വാർത്തയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോന്നിയിൽ ഒരു യുവാവിനെ കടുവ തിന്നിരുന്നു. ഒരു മാസം മുമ്പ് തൃശൂരും ഒരു കുട്ടിയെ കടുവ പിടിച്ചിരുന്നു. ഇതോടെ കേരളത്തിൽ വനങ്ങളോട് ചേർന്നുള്ള ജനങ്ങൾ കടുവ ആക്രമിച്ചേക്കാമെന്ന ഭീതിയിലാണ്. എന്നാൽ കടുവയിൽ നിന്നും രക്ഷപ്പെടാൻ നമുക്കും സുന്ദർബെന്നിലെ ജനങ്ങൾ ചെയ്യുന്ന മാർഗം പരീക്ഷിക്കാം.

സുന്ദർബൻ കണ്ടൽ വനങ്ങളിൽ കടുവകളെ പറ്റിക്കാൻ ഗ്രാമീണർ തലയ്ക്ക് പിന്നിൽ കെട്ടിവയ്ക്കുന്ന മുഖം പോലെയുള്ള ആവരണങ്ങൾ ഇവിടെയും കൊണ്ടുവരുന്നതിനെ പറ്റിയാണ് ആലോചന മുറുകുന്നത്. കാറ്റിൽ മനുഷ്യന്റെ മണം പിടിച്ച് പതുങ്ങി എത്തുന്ന കടുവ പിന്നിൽ നിന്നാണ് ആക്രമിക്കുക. ഇത് മനസിലാക്കിയാണ് സുന്ദർബനിലെ ആളുകൾ മനുഷ്യ മുഖംമൂടി ധരിക്കുന്നത്. അത് കണ്ടാൽ മനുഷ്യന് മുന്നിൽ പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന കടുവ ആക്രമിക്കാൻ ധൈര്യപ്പെടില്ല. ഈ മാർഗം കേരളത്തിലും പരീക്ഷിക്കാനാണ് ആലോചന.

കൽക്കട്ട സയൻസ് ക്ലബിലെ ഒരു വിദ്യാർത്ഥിയാണ് മുഖം മൂടി എന്ന ആശയം മുന്നോട്ട് വച്ചത്. അതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ചിത്രശലഭങ്ങളും പുഴുക്കളും ഉൾപ്പെടെ പല ജീവികളും ഇരപിടിയന്മാരെ കബളിപ്പിക്കാൻ പ്രകൃതി ദത്തമായ ചില പ്രച്ഛന്ന തന്ത്രങ്ങൾ പയറ്റാറുണ്ട്.

ചില ശലഭങ്ങളുടെയും പുഴുക്കളുടെയും ശരീരത്തിലെ വലിയ കണ്ണു പോലുള്ള അടയാളങ്ങൾ ഇതിന്റെ ഭാഗമാണ്. അതുപോലെ കടുവകളെ ബുദ്ധിപൂർവം കബളിപ്പിച്ച് അകറ്റി നിറുത്താൻ മുഖം മൂടികൾ പ്രയോജനപ്പെട്ടു. മുഖം മൂടി മാറ്റിയപ്പോൾ കടുവ ആക്രമിച്ച സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP