Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃശൂരിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂരിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: തൃശൂർ ദേശംമഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊലുത്തി കൊലപ്പെുടുത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട റിനിയുടെ ഭർത്താവ് സാജു, അ്മ്മ കാളി എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർ അന്വേഷണത്തിൽ തെളിവ് ലഭിക്കുന്നതു പ്രകാരം കൊലപാതക കുറ്റവും ഇവർക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ അയൽകാരുടെയും റിനിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരുടെയും മൊഴിയും സംഘം ശേഖരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ട റിനിയുടെതുകൊലപാതകമാണെന്ന സൂചന ലഭിച്ചതോടെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ട റിനിയുടെ മരണം ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് ശ്രമിച്ചതായി യുവതിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പൊലീസ് തിരുത്തിയതായാണ് ആരോപണം.

ഭർത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരിൽ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നായിരുന്നു റിനിയുടെ മൊഴി. എന്നാൽ ഭർത്താവും അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ മനോവിഷമത്തിൽ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്നാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴി. തന്റെ മുന്നിൽ വെച്ച് മകൾ കൊടുത്ത മൊഴി പൊലീസ് മാറ്റുകയായിരുന്നെന്ന് റിനിയുടെ അമ്മ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP