Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകനെ തേടി വീട്ടിലെത്തിയ ഗുണ്ടകൾ അച്ഛനെയും അമ്മയെയും വെട്ടി; അച്ഛൻ മരിച്ചു അമ്മ ഗുരുതരാവസ്ഥയിൽ; ഇരിങ്ങാലക്കുടയിലാണ് നാടിനെ വിറപ്പിച്ച ആക്രമണം

മകനെ തേടി വീട്ടിലെത്തിയ ഗുണ്ടകൾ അച്ഛനെയും അമ്മയെയും വെട്ടി; അച്ഛൻ മരിച്ചു അമ്മ ഗുരുതരാവസ്ഥയിൽ; ഇരിങ്ങാലക്കുടയിലാണ് നാടിനെ വിറപ്പിച്ച ആക്രമണം

തൃശ്ശൂർ: മകനെ തേടി വീട്ടിലെത്തിയ ഗുണ്ടകൾ മകനെ കാണാത്ത രോഷത്തിൽ അച്ഛനെയും അമ്മയെയും തലങ്ങും വെലങ്ങും വെട്ടി. ഇരിങ്ങാലക്കുടയിൽ 58 കാരനാണ് ഗുണ്ടകളുടെ ക്രൂര ആക്രമണത്തിനിരയായി മരിച്ചത്.മൊന്തച്ചാലിൽ കെ എസ് ഇ ഉദ്യോഗസ്ഥൻ വിജയൻ ആണ് മരിച്ചത്.

മകനെത്തേടിയെത്തിയ ഗുണ്ടകൾ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിന് ശേഷം വിവിധ വാഹനങ്ങളിൽ ഗുണ്ടകൾ രക്ഷപ്പെടുകയായിരുന്നു.ഇരിങ്ങാലക്കുട കനാൽ ബേസിൽ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാസംഘം വീട്ടിൽ അതിക്രമിച്ചു കയറി വിജയനെ വെട്ടുകയായിരുന്നു. തടുക്കാൻ ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. ഇവരുടെ നില ഗുരുതരമാണ്. അംബികയുടെ അമ്മ കൗസല്യയ്ക്ക് വീഴ്ചയിൽ പരിക്കുണ്ട്.

ഞായറാഴ്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗൺഹാളിന് സമീപത്ത് വെച്ച് വിജയന്റെ മകൻ വിനുവുമായി ഗുണ്ടകൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ പകയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP