Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ

സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ

ആലപ്പുഴ: വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കം കത്തി കുത്തിൽ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. സഹപാഠിയുടെ കുത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയ കത്തികൊണ്ടു സഹപാഠിയെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ മുറിവേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി.

ആശുപത്രിയിലെത്തി പൊലീസ് കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ മൊഴിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരിശോധിച്ചു തുടർനടപടിയിലേക്കു കടക്കുമെന്നു നോർത്ത് സിഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP