Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കപ്പലുകൾ വരുന്നതും പോകുന്നതും ഇപ്പോഴാണെന്നോ എത്തില്ലേയെന്നോ അറിയാതെ മത്സ്യ തൊഴിലാളികൾ; വിമാനങ്ങൾക്ക് കൃത്യമായ റൂട്ടുകൾ ഉള്ളപ്പോൾ കപ്പലുകളുടെ യാത്ര തോന്നിയ പോലെ; കേരളാ തീരത്ത് ഒന്നര വർഷത്തിനിടെ ഉണ്ടായത് ഏഴപകടങ്ങൾ; കടലിൽ ഇറങ്ങാൻ ഭയന്ന് മത്സ്യ തൊഴിലാളികൾ

കപ്പലുകൾ വരുന്നതും പോകുന്നതും ഇപ്പോഴാണെന്നോ എത്തില്ലേയെന്നോ അറിയാതെ മത്സ്യ തൊഴിലാളികൾ; വിമാനങ്ങൾക്ക് കൃത്യമായ റൂട്ടുകൾ ഉള്ളപ്പോൾ കപ്പലുകളുടെ യാത്ര തോന്നിയ പോലെ; കേരളാ തീരത്ത് ഒന്നര വർഷത്തിനിടെ ഉണ്ടായത് ഏഴപകടങ്ങൾ; കടലിൽ ഇറങ്ങാൻ ഭയന്ന് മത്സ്യ തൊഴിലാളികൾ

തിരുവനന്തപുരം: ആകാശത്ത് വിമാനങ്ങൾക്ക് കൃത്യമായ പാതകളുണ്ട്. അതുകൊണ്ട് തന്നെ കൂട്ടിമുട്ടൽ ഒഴിവാകുന്നു. എന്നാൽ കടലിൽ കപ്പലുകളുടെ കാര്യം അങ്ങനെയല്ല. അന്താരാഷ്ട്ര ചാലിൽ തലങ്ങും വിലങ്ങും പോവുകയാണ് അവ. ഇതിനിടെയിൽ ബോട്ടുകളും പെടുന്നു. അപകടമുണ്ടാക്കുന്ന കപ്പലിന് പോറൽ പോലും ഉണ്ടാകില്ല. എന്നാൽ ബോട്ട് സർവ്വ നാശത്തിനും ഇരയാകുന്നു.

കേരളത്തിലെ തീരങ്ങളിൽ ബോട്ട് ദുരന്തങ്ങൾക്ക് കാരണം കപ്പലുകളുടെ മരണപാച്ചിലാണ്. കടലിൽ കപ്പലിടിച്ചുള്ള അപകടങ്ങൾ ആവർത്തിക്കുമ്പോഴും ഫലപ്രദമായ നടപടികളെടുക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ പകച്ചു നിൽക്കുകയാണ്. ഇന്നലത്തേത് ഉൾപ്പെടെ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഏഴ് അപകടങ്ങളാണു കപ്പലുകൾ മൂലം കേരളതീരത്തുണ്ടായത്. ഇതിൽ മൂന്ന് അപകടങ്ങളിൽ ഇടിച്ച കപ്പലേതെന്നു തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.

നൂറുകണക്കിനു കപ്പലുകളാണു കേരളതീരത്തിനു സമീപമുള്ള കപ്പൽച്ചാലിലൂടെ പ്രതിദിനം കടന്നുപോകുന്നത്. കപ്പലുകൾ ഗതിമാറ്റുന്നതാണ് അപകടങ്ങൾക്കു കാരണമെന്നാണു മൽസ്യത്തൊഴിലാളികളുടെ പരാതി. ഇന്ത്യയുടെ സമുദ്രാതിർത്തിക്കുള്ളിലെ കപ്പൽച്ചാലിലൂടെ കടന്നുപോകുന്ന കപ്പലുകൾ സഞ്ചാരപഥവും യാത്രാവിവരങ്ങളും കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ അറിയിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും ഇതു നടക്കാറില്ല. ഇത് തന്നൊണ് പ്രശ്‌നത്തിന് കാരണം.

മൽസ്യത്തൊഴിലാളികൾക്ക് 200 നോട്ടിക്കൽ മൈൽ വരെ മീൻപിടിക്കാൻ അവകാശമുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതു മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും ചുമതലയാണ്. എന്നാൽ ഇവരൊന്നും കടലിൽ സഹായത്തിന് ഉണ്ടാകാറില്ല.

  • 2017 ജനുവരി: കൊച്ചിയിൽനിന്ന് 65 നോട്ടിക്കൽ മൈൽ അകലെ ബോട്ടിൽ കപ്പൽ ഇടിച്ച് ഏഴു പേർക്കു പരുക്ക്
  • 2017 ജൂൺ: കൊച്ചിയിൽനിന്നു 14 മൈൽ അകലെ ബോട്ടിൽ കപ്പൽ ഇടിച്ചു മൂന്നു മരണം; 11 പേർക്കു പരുക്ക്
  • 2017 ഓഗസ്റ്റ്: കൊല്ലത്തുനിന്നു 39 മൈൽ അകലെ ബോട്ടിൽ ഹോങ്കോങ് കപ്പൽ ഇടിച്ചു
  • 2017 ഒക്ടോബർ: കുളച്ചലിൽനിന്നു 19 മൈൽ അകലെ സമാന അപകടം; കപ്പൽ തിരിച്ചറിഞ്ഞില്ല
  • 2017 ഒക്ടോബർ: ബേപ്പൂരിൽനിന്ന് 50 മൈൽ അകലെ അപകടം; കപ്പൽ തിരിച്ചറിഞ്ഞില്ല
  • 2018 ജനുവരി: കന്യാകുമാരി തീരത്തിനടുത്തു ബോട്ടിൽ കപ്പൽ ഇടിച്ചു; കപ്പൽ തിരിച്ചറിഞ്ഞില്ല
  • 2018 ഓഗസ്റ്റ്: മുനമ്പത്തു നിന്നുള്ള ബോട്ടിൽ കപ്പൽ ഇടിച്ചു മൂന്നു മരണം; ഒൻപതു പേരെ കാണാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP