Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച സൈന്യത്തെ ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി; സേനയുടെ സേവനമില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ ഭീതിജനകമാവുമായിരുന്നു; സംസ്ഥാന സർക്കരിന്റേത് മികച്ച ഏകോപനമെന്ന് പ്രശംസിച്ച് സേനയും

പ്രളയക്കെടുതിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച സൈന്യത്തെ ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി; സേനയുടെ സേവനമില്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ ഭീതിജനകമാവുമായിരുന്നു; സംസ്ഥാന സർക്കരിന്റേത് മികച്ച ഏകോപനമെന്ന് പ്രശംസിച്ച് സേനയും

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ സംരക്ഷിച്ചതിൽ സേനയുടെ പങ്ക് കേരളം ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രപവർത്തനത്തിൽ പങ്കാളികളായ വിവിധ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അർപ്പണബോധത്തോടെയുള്ള സേനയുടെ പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് നിരവധി വിലപ്പെട്ട ജീവനുകളെയാണ് കേരളത്തിലുടനീളം സൈനികർ സംരക്ഷിച്ചത്. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും കൂടി സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരമായി പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.

രക്ഷാ പ്രവർത്തനത്തിൽ മികവ് പുലർത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായം വളരെ അധികമായിരുന്നുവെന്നും. സർക്കാരിന്റെ ഏകോപനമാണ് ഇതിന് കാരണമെന്നും എയർമാർഷൻ ബി സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയേയും ചിഫ്‌സെക്രട്ടറിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഇതിന് പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP