Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് നിർമ്മാണത്തിന് പുതിയ ജർമൻ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്; പുതിയ ടാറിങിൽ റോഡിന് ആയുസ്സ് 15 വർഷം വരെ

റോഡ് നിർമ്മാണത്തിന് പുതിയ ജർമൻ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്; പുതിയ ടാറിങിൽ റോഡിന് ആയുസ്സ് 15 വർഷം വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നിർമ്മാണ വസ്തുക്കളായ പാറ, മെറ്റൽ എന്നിവയ്ക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിന് പുതിയ ജർമൻ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്. നിലവിലുള്ള വസ്തുക്കൾ റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന രീതി അവലംബിക്കുന്നതുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ചൂഷണം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള പേവ്മെന്റിൽ സിമന്റും ഇറക്കുമതി ചെയ്ത പ്രത്യേകതരം പോളിമർ മിശ്രിതവും നിശ്ചിത അനുപാതത്തിൽ ചേർത്ത് ജർമൻ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തിൽ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യും.

വിവിധ തരം റോളറുകൾ ഉപയോഗിച്ച് കോപാക്റ്റ് ചെയ്ത് റോഡു നിർമ്മിക്കുന്ന രീതിയാണ് ഈ സാങ്കേതിക വിദ്യയിൽ പ്രാവർത്തികമാക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന റോഡിന്റെ മുകളിൽ ഒരു ലെയർ ബിറ്റുമിനസ് കോണ്ക്രീറ്റ് നൽകുന്നതോടെ റോഡ് നിർമ്മാണം പൂർത്തിയാകും. 'ഫുൾ ഡെപ്ത് റിക്ലമേഷൻ ബൈ സോയിൽ സ്റ്റെബിലൈസേഷൻ വിത്ത് സിമെന്റ്' എന്ന ഈ നൂതന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്ന ആനയടി പഴകുളം റോഡ് (5 കി.മീ) പ്രവൃത്തി പുരോഗമിച്ച് വരികയാണെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു.

പുതിയ രീതിയിൽ നിർമ്മാണ ചെലവ് നിലവിലെ നിർമ്മാണ രീതിയേക്കാൾ കുറച്ച് അധികരിക്കുമെങ്കിലും നിർമ്മാണ വസ്തുക്കൾ ലാഭിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമൂഹികമായ ലാഭം വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ബെയ്സ്, സബ് ബേയ്സ് എന്നിവ 15 വർഷത്തിൽ കൂടുതൽ നിലനിൽക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ദിവസം ഏകദേശം അരകിലോമീറ്ററോളം റോഡ് പൂർത്തിയാക്കുവാൻ കഴിയുമെന്നുള്ളതിനാൽ നിർമ്മാണ സമയത്തിലും വലിയ തോതിലുള്ള ലാഭം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP