Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പൊലീസിൽ 146 തസ്തികൾ കായികതാരങ്ങൾക്ക് നീക്കിവെച്ച് സർക്കാർ; ഇത്രയും അധികം കായികതാരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത് ആദ്യമായി; സന്തോഷ് ട്രോഫി താരങ്ങൾക്കും ജോലി നൽകാൻ ഉത്തരവായി

കേരള പൊലീസിൽ 146 തസ്തികൾ കായികതാരങ്ങൾക്ക് നീക്കിവെച്ച് സർക്കാർ; ഇത്രയും അധികം കായികതാരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത് ആദ്യമായി; സന്തോഷ് ട്രോഫി താരങ്ങൾക്കും ജോലി നൽകാൻ ഉത്തരവായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസിൽ വിവിധ സായുധ ബറ്റാലിയനുകളിൽ നിലവിലുള്ള ഹവിൽദാർ തസ്തികളിൽ 146 തസ്തികകൾ വിവിധ കായിക ഇനങ്ങൾക്കായി നീക്കിവച്ച് ഉത്തരവായി. കേരളാ പൊലീസിൽ ആദ്യമായിട്ടാണ് ഇത്രയും അധികം കായികതാരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത്. ഈ സർക്കാർ വന്നതിനുശേഷം 58 കായികതാരങ്ങൾക്ക് കേരളാ പൊലീസിൽ നിയമനം നൽകിയിട്ടുണ്ട്. വോളിബോൾ വനിതാ വിഭാഗത്തിൽ നാല് കായികതാരങ്ങൾക്ക് നിയമനം നൽകുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഈ സർക്കാർ അധികാരത്തിൽ വതിനുശേഷം ദേശീയ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയ 72 കായികതാരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ 23 കായികതാരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരം - സി.കെ.വിനീത്, വോളിബോൾ താരം - സി.കെ.രതീഷ്, കബഡി താരം - പി.കെ.രാജിമോൾ, സ്പെഷ്യൽ ഒളിംബിക്സിൽ പങ്കെടുത്ത പി.കെ ഷൈഭൻ എിവർക്കും നിയമനം നൽകിയിട്ടുണ്ട്. അതുപോലെ സന്തോഷ് ട്രോഫി വിജയിച്ച ജോലിയില്ലാത്ത 11 കായികതാരങ്ങൾക്ക് ജോലി നൽകുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഒരു വർഷം 50 കായികതാരങ്ങൾക്കാണ് സ്പോർട്സ് ക്വാട്ട നിയമനം വഴി നിയമനം നൽകുന്നത്. 2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വാട്ടാ നിയമനത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി രണ്ട് മാസത്തിനകം നിയമന നടപടി പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. 2015 മുതൽ 2017 വരെയുള്ള സ്പോർട്സ് ക്വാട്ടാ നിയമനത്തിന്റെ അപേക്ഷ ക്ഷണിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കായികതാരങ്ങൾക്ക് പി എസ് സി നിയമനത്തിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തുവാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമനം നടത്തുവാനാണ് സർക്കാർ ആലോചിക്കുത്. ഇതിലൂടെ കൂടുതൽ കായികതാരങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ നിയമനം ലഭിക്കുവാനുള്ള സാധ്യതയാണ് വർദ്ധിക്കുത്.

കേരളത്തിലെ കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അതിലൂടെ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എതാണ് സർക്കാർ ലക്ഷ്യം വയ്ക്കുതെ് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കു കായികതാരങ്ങളെ ജോലി നൽകി സംരക്ഷിക്കുവാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെ് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP