Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവതി കാൽ വഴുതി കുളത്തിലേക്ക് വീണു; രക്ഷകരായത് കണ്ട് നിന്ന യുവാക്കൾ; അപകടകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചപ്പോൾ പേര് പോലും പറയാതെ യുവതി സ്ഥലംവിട്ടു

യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവതി കാൽ വഴുതി കുളത്തിലേക്ക് വീണു; രക്ഷകരായത് കണ്ട് നിന്ന യുവാക്കൾ; അപകടകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചപ്പോൾ പേര് പോലും പറയാതെ യുവതി സ്ഥലംവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീൽ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാവെള്ളത്തിലേക്ക് വഴുതിവീണു. കാലുകഴുകാൻ ഇറങ്ങിയ അവർ പെട്ടെന്നാണ് ആറാട്ടുകടവിലെ നല്ല ഒഴുക്കുള്ളയിടത്തേക്കാണ് വഴുതിവീണത്.

യുവതി വീഴുന്നത് കണ്ട് മറുകരയിൽ നിന്ന രണ്ടുപേർ പുഴയിലേക്കു ചാടി നീന്തിയെത്തി. വളരെ ശ്രമപ്പെട്ട് അവരെ രക്ഷപ്പെടുത്തി. എന്നാൽ പലരും ചോദിച്ചെങ്കിലും ആരോടും പേരുപോലും വെളിപ്പെടുത്താൻ അവർ തയ്യറായില്ല. ഭഗവതിക്കണ്ടത്തിലെത്തി നടീൽ യജ്ഞത്തിലും പങ്കെടുത്താണ് ഇവർ മടങ്ങിയത്.ക്ഷേത്രത്തിന്റെ വടക്കെനടയിലുള്ള തോട്ടിലെ കല്ലുപാലത്തിനടിയിലുള്ള ആഴമേറിയ ഭാഗത്തേക്കാണ് യുവതി വീണത്. നല്ല ആഴമുള്ള ഭാഗമാണിത്. മുൻപ് ഒരാൾ ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP