Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ശബ്നം ഹാഷ്മി. ഫാസിസം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന വസ്തുത നാം തിരിച്ചറിയണം. ഫാസിസത്തെ പ്രതിരോധിക്കാൻ വളെര കുറച്ച് സമയമേ നമുക്ക് മുന്നിലൊള്ളൂ. രാജ്യത്ത് പരസ്പര വിദ്വേഷവും വെറുപ്പും കൂടിക്കൂടി വരികയാണ്.

ആൾക്കൂട്ടകൊലപാതകങ്ങളും മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെയും സ്ഥാപനവത്കരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ കണ്ടുവരുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിച്ചവരാണ് ഇന്ത്യക്കാർ. എന്നാൽ മോദി ഭരണകാലത്തെ ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുന്നതിൽ രാജ്യത്ത് ഈ ഐക്യം കാണുന്നില്ല. ആൾക്കൂട്ട അക്രമങ്ങൾ നടത്താനും അത് വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അഭിമാനം കൊള്ളുന്നവരുടെ വലിയൊരു കൂട്ടം രാജ്യത്ത് വളർന്ന് വരുന്നുണ്ട്.

ജനാധിത്യവും സർഗ്ഗാത്മകതയും ബഹുസ്വരതയും ഒന്നും രാജ്യത്ത് സ്വപ്നം കാണാൻപോലും പറ്റാതായിരിക്കുന്നു. എഴുത്തുകാരന്മാർക്കും പ്രതികരിക്കുന്നവർക്കും നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്വാമി അഗ്‌നിവേശിന് നേരെയുണ്ടായ അക്രമവും ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നതും. കേരളത്തിൽ ഇത്തരം അക്രമങ്ങളൊന്നും നടപ്പിലാകുന്നില്ല. അതിനാൽ തന്നെ ഇക്കൂട്ടർ ലക്ഷ്യമിടുന്നത് ഇനി കേരളത്തെയാണ്. രാജ്യത്ത് ജനാധിപത്യും ബഹുസ്വരതയും നിലനിർത്തുന്നതിനായുള്ള പോരാട്ടത്തിന് ഇനിയൊട്ടും വൈകരുതെന്ന തീരുമാനത്തിൽ നിന്നാണ് ഇത്തരമൊരു യാത്രക്ക് പ്രേരണയുണ്ടായതെന്നും ഷ്ബനം ഹാഷ്മി പറഞ്ഞു.

കാസർകോഡ് നിന്നാരംഭിച്ച സമാധാന സംവാദ യാത്രയുടെ കേരള പര്യടനത്തിന് കോഴിക്കോട് സർവ്വകലാശാല ക്യാമ്പസിൽ ഇന്ന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 20 സ്ത്രീകളടങ്ങുന്ന സംഘം ഇന്നലെ കോഴിക്കോട് ജില്ലയിലെ സ്വീകരണങ്ങൾ പൂർത്തിയാക്കിയാണ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചത്. കോഴിക്കോട് സർവ്വകലാശാല ക്യാമ്പസിലായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP