Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനക്കാംപൊയിൽ- കള്ളാടി - മേപ്പാടി തുരങ്കപാത: പദ്ധതി റിപ്പോർട്ട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കും; 650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വയനാട്ടിലേക്കുള്ള ബദൽ റോഡ് സംവിധാനം

ആനക്കാംപൊയിൽ- കള്ളാടി - മേപ്പാടി തുരങ്കപാത: പദ്ധതി റിപ്പോർട്ട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കും; 650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വയനാട്ടിലേക്കുള്ള ബദൽ റോഡ് സംവിധാനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചുരമില്ലാ പാത നിർമ്മിക്കുന്നതിനായി വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന് പൊതുമേഖലാസ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ തീരുമാനമായി. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ ഇടക്കിടെ അപകടങ്ങളുണ്ടായി വയനാട് ഒറ്റപ്പെടുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ തുരങ്കപാതയുമായി ബന്ധപ്പെട്ട് 20 കോടി രൂപ നീക്കിവെച്ചിരുന്നു.

വിവിധ തലങ്ങളിലെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഡിപിആർ തയ്യാറാക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തി തീരുമാനമായത്. ഡിപിആർ തയ്യാറാക്കുന്നതിന് ഉദ്ദേശ എസ്റ്റിമേറ്റ് എത്രയാകുമെന്ന വിവരം സർക്കാരിൽ അറിയിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചക്കകം ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ശേഷം സർക്കാർ തീരുമാനപ്രകാരം കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പ് വയ്ക്കും. തുടർന്നാണ് വിശദ പദ്ധതി റിപ്പോർട്ട് കെആർസിഎൽ സർക്കാരിലേക്ക് സമർപ്പിക്കുക.

തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴയിലെ സ്വർഗ്ഗം കുന്നിൽ നിന്നാരംഭിച്ച് വയനാട്ടിലെ മേപ്പാടിയിൽ അവസാനിക്കുന്ന രീതിയിലാണ് ഈ തുരങ്കപാത നിർമ്മിക്കുക. വയനാട്ടിലേക്ക് കോഴിക്കോട് നിന്ന് ചുരമില്ലാത്ത പാത നിർമ്മിക്കുക എന്നതാണ് ഉദ്ദേശം. 16 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ഇതിൽ 6 കിലോമീറ്റർ മലതുരന്ന് വേണം പാതയൊരുക്കാൻ. ഇതാണ് ഈ നിർദ്ദിഷ്ട പദ്ധതിയിലെ ഏക വെല്ലവിളിയും. എന്നാൽ ഇത് വനഭൂമിയിലൂടെ അല്ല എന്നതിനാൽ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

2014ൽ പാതയുടെ സാധ്യത പഠനം പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി രേഖ തയ്യാറാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തുക അറിയിക്കാൻ കൊങ്കൺറെയിൽവെ ചീഫ് എഞ്ചിനീയറോട് പൊതുമരാമത്ത് പ്രിൻസിപ്പൾ സെക്രട്ടറി ആവശ്യപ്പെട്ടത്. വനഭൂമിയിലല്ലാതെ നിർമ്മിക്കുന്ന പാത എന്ന നിലിയിലാണ് സർക്കാർ ഇതുമായി മുന്നോട്ട് പോകുന്നത്. ഒരു കിലോമീറ്റർ തുരങ്കപാക്ക് 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ആറര കിലോമീറ്റർ ദൂരമാണ് തുരങ്കമുണ്ടാക്കേണ്ടത്. ഇതിന് തന്നെ 650 കോടി രൂപ ആവശ്യമായി വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP