Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജിലൻസ് ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത്; പരാതിയില്ലെന്ന് ജഡ്ജി; മൊഴിയെടുക്കാനാവാതെ അന്വേഷണ സംഘം മടങ്ങി

വിജിലൻസ് ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത്; പരാതിയില്ലെന്ന് ജഡ്ജി; മൊഴിയെടുക്കാനാവാതെ അന്വേഷണ സംഘം മടങ്ങി

പി നാഗരാജ്‌

തിരുവനന്തപുരം: വിജിലൻസ് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണിക്കത്തയച്ച സംഭവത്തിൽ ഇനി അന്വേഷണമില്ല.തനിക്ക് പരാതിയില്ലെന്നും ഭീഷണിവിവരം അടങ്ങിയ ഊമക്കത്ത് പൊലീസിന്റെ അറിവിലേക്കായി കൈമാറിയതാണെന്നും മൊഴിയെടുക്കാനായി വന്ന അന്വേഷണ സംഘത്തെ ജഡ്ജി ഡി.അജിത്കുമാർ അറിയിച്ചു. ഇതോടെ ഭീഷണിക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി വിവരത്തിന് മൊഴിയെടുക്കാനായി ജഡ്ജിയുടെ മുൻകൂർ അനുവാദം വാങ്ങി ജഡ്ജിയുടെ ചേംബറിൽ പ്രവേശിച്ച വഞ്ചിയൂർ സർക്കിൾ ഇൻസ്‌പെക്ടറും സ്റ്റേഷൻ റൈറ്ററും മൊഴിയെടുക്കാതെ മടങ്ങിപ്പോയി.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഭീഷണി സ്വരത്തിലുള്ള ഊമക്കത്ത് എത്തിയത്.ബാർ കോഴ കേസിൽ മുൻ മന്ത്രി മാണിക്കെതിരെ തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ജഡ്ജിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഉറവിടം വ്യക്തമാക്കാതെ അയച്ച കത്തിന്റെ ഉള്ളടക്കം.ബാർ കോഴക്കേസിൽ മാണിയെ ഒന്നും ചെയ്യാനാകില്ലെന്നും മാണിക്ക് കേരളത്തിൽ മാത്രമല്ല ഡൽഹിയിലും പിടിയുണ്ടെന്നും സുപ്രീം കോടതി വരെ പോയി കേസിൽ നിന്നും രക്ഷപ്പെടുമെന്നുമായിരുന്നു തപാലിൽ ലഭിച്ച കത്തിലെ പരാമർശം.

കത്ത് കോടതിയിൽ നിന്നും അന്വേഷണത്തിനായി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ അന്വേഷണം ആരംഭിക്കുകയും ജഡ്ജിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്യുന്നതിന് വഞ്ചിയൂർ സർക്കിൾ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. 2010 ൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വി.പി. ഇന്ദിരയ്ക്ക് സമാനരീതിയിൽ ഊമക്കത്ത് ലഭിച്ചിരുന്നു. അന്ന് കോടതിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഒടുവിൽ തുമ്പുണ്ടാക്കാൻ വഴിയില്ലാത്തതിനാൽ കേസ് 'തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടിക 'യിലേക്ക് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP