Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ആശയങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും കഴിവുള്ളവരാകണം യുവാക്കളെന്ന് പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേശകൻ; ഗാന്ധിക്ക് രാജ്യത്ത് സവിശേഷമായ സ്ഥാനം ലഭിച്ചത് പുതിയ ആശയങ്ങൾ ആവിഷ്‌കരിച്ചതിലൂടെയാണെന്നും ദീപക് വോഹറ

പുതിയ ആശയങ്ങൾ കണ്ടെത്താനും നടപ്പിലാക്കാനും കഴിവുള്ളവരാകണം യുവാക്കളെന്ന് പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേശകൻ; ഗാന്ധിക്ക് രാജ്യത്ത് സവിശേഷമായ സ്ഥാനം ലഭിച്ചത് പുതിയ ആശയങ്ങൾ ആവിഷ്‌കരിച്ചതിലൂടെയാണെന്നും ദീപക് വോഹറ

കോഴിക്കോട്; പുതിയ ആശയങ്ങൾ സ്വന്തമായി രൂപപ്പെടുത്താനും വ്യത്യസ്തവും ജനപ്രിയവുമായ മാർഗങ്ങളിലൂടെ നടപ്പിലാക്കാനും ശേഷിയുള്ളവരാവണം പുതിയ കാലത്തെ പ്രതിഭാശാലികളായ യുവാക്കളെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും നയതന്ത്ര മേഖലയിലെ ശ്രദ്ധേയനായ അംബാഡിറുമായ ദീപക് വോഹറ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും കാരന്തൂർ മർകസും സംയുക്തമായി സംഘടിപ്പിച്ച മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിൽ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മാഹാത്മാ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സ്ഥാനം ലഭിച്ചത് ആശയങ്ങൾ ആവിഷ്‌കരിച്ച് സമാധാനപരമായ മാർഗത്തിലൂടെ നടപ്പിലാക്കുകയും കോടിക്കണക്കിന് ജനങ്ങളെ ശരിയായ ആ വഴിയിലേക്ക് നയിച്ചതും കാരണമാണ്. നയതന്ത്രജ്ഞർ അടിച്ചമർത്തൽ സമീപനമല്ല സ്വീകരിക്കേണ്ടത്. മറിച്ച്, തന്ത്രപരമായും ബൗദ്ധികമായും ഇടപെട്ട് പ്രശ്‌നപരിഹാരങ്ങൾ ഉണ്ടാക്കുകയും ആ സന്ദേശം എല്ലാവരിലേക്കും പ്രവഹിപ്പിക്കുകയും വേണം. സുഡാൻ അംബാസഡർ ആയിരുന്ന കാലത്ത് തന്റെ അനുഭവം ദീപക് വോഹ്‌റ അനുസ്മരിച്ചു.

സുഡാനിലെ ഒരു പെട്രോളിയം കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനടക്കമുള്ള നാലംഗ സംഘത്തെ തട്ടിക്കൊണ്ടു പോയ അക്രമികളോട് അവരെ വിമോചിപ്പിക്കാൻ ചർച്ച നടത്തിയപ്പോൾ തന്നെ ബന്ധിയാക്കി ആ നാലു പേരെ വിട്ടയക്കൂ എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് അവരുടെ മോചനം സാധ്യമാവുകയുണ്ടായി. ഇപ്രകാരം ഏത് കഠിന ഹൃദയരോടും അനുനയത്തിന്റെയും സഹവർത്തിത്ത്വിന്റെയും നയം സ്വീകരിച്ച് സമാധാനയജ്ഞങ്ങൾ സാധ്യമാക്കാനും എല്ലാവരുടെയും മനസ്സിനെ അപ്രകാരം മാറ്റാനും രാഷ്ട്രാന്തര നേതൃത്വത്തിലെത്തുന്ന യുവാക്കൾക്ക് സാധിക്കണം. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ധിഷണാശാലികളായ യുവാക്കളെ സംഗമിപ്പിച്ച് നടത്തുന്ന മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. ഡോ. അബ്ദുസ്സലാം, അമീർ ഹസൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി മാതൃകയിൽ ഏഴ് വേദികളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ മുപ്പത് സെഷനുകൾ നടന്നു. മനുഷ്യാവകാശം, മാധ്യമസ്വാതന്ത്രം, ആഗോളകുടിയേറ്റം, സുസ്ഥിരവികസനം തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ രൂപപ്പെട്ട ആശയങ്ങൾ ഭാവിലോകത്തിന്റെ പ്രത്യുൽപ്പന്നപരമായ മുന്നേറ്റത്തിനായി രേഖപ്പെടുത്തി വെക്കും. മലേഷ്യൻ പൗരനും ഐക്യരാഷ്ട്ര ജനറൽ അംസബ്ലിയിലെ മെമ്പറുമായ രഹാൻ ടുബാബൾ, സയ്യിദ് നാഷിദ് മലേഷ്യ, ഡൊമിനിക് വെർജിൽ, അഷ്‌തോഷ് പഠ്‌നായി ദുബൈ, അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ സമ്മിറ്റിലെ സെഷനുകൾ നിയന്ത്രിച്ചു.

ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മിറ്റ് ഡോ. ശൈഖ് അബ്ദുൽ അസീസ് നുഐമി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, ഉനൈസ് മുഹമ്മദ്, ജോഗീന്ദ്രൻ സിങ് എന്നിവർ സംസാരിക്കും.
കാരന്തൂരിലെ മർകസ് കാമ്പസിൽ ദീപക് വോഹ്‌റക്ക് സ്വീകരണം നൽകി. ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP