Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിളവെടുപ്പിന്റെ മഹാത്മ്യം വിളിച്ചോതി മഹാത്മാ ഫൗണ്ടേഷൻ; കൃഷിക്കാരും അദ്ധ്യാപകരും ചേർന്നുള്ള സംഘടന നൂറ് മേനി കൊയ്യുന്ന കഥ

വിളവെടുപ്പിന്റെ മഹാത്മ്യം വിളിച്ചോതി മഹാത്മാ ഫൗണ്ടേഷൻ; കൃഷിക്കാരും അദ്ധ്യാപകരും ചേർന്നുള്ള സംഘടന നൂറ് മേനി കൊയ്യുന്ന കഥ

ടി.പി.ഹബീബ്

കോഴിക്കോട്:കൃഷിയോട് നല്ല സ്നേഹമുള്ള ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഒരു വർഷം മുമ്പ് വാണിമേലിൽ മഹാത്മ ഫൗണ്ടേഷൻ എന്ന കൂട്ടായ്മ രൂപീകരിച്ചത്.നാദാപുരം മേഖലയിൽ സിപിഎമ്മിനും ലീഗിനുമാണ് സംഘ ശക്തിയെങ്കിലും നല്ല പ്രവർത്തനത്തിലൂടെ വളരുവാനുള്ള അണിയറ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.അതിന് നല്ല ഉദാഹരണമാണ് വാണിമേലിലെ മഹാത്മ ഫൗണ്ടേഷൻ.കോൺഗ്രസിന്റെ നിറഞ്ഞ പിന്തുണയിലാണ് പ്രവർത്തിക്കുന്നതെങ്കിലും രാഷ്ട്രീയ തൊട്ട് കൂടായ്മ അശേഷം സംഘടനയ്ക്കില്ല എന്നതാണ് അതിന്റെ പ്രത്യേകത.കച്ചവടക്കാരും കൃഷിക്കാരും അദ്ധ്യാപകരും ചേർന്നുള്ള ഈ കൂട്ടായ്മയിൽ വിവിധ ഇനത്തിൽപ്പെട്ട നിരവധി വിഭവങ്ങൾ നൂറ് മേനിയിലാണ് വിളവെടുക്കുന്നത്.

വാണിമേൽ മഠത്തിൽ ഒതയോത്ത് ഭാഗത്താണ് മഹാത്മ ഫൗണ്ടേഷന്റെ നേത്യത്വത്തിൽ കൃഷിയിറക്കിയത്.പുളിയാവ് സ്വദേശി ഇബ്ഹാഹീമിന്റെ രണ്ടര ഏക്കർ തിരിശ് ഭൂമിയിലാണ് കൂട്ടായ്മ പ്രവർത്തകർ പൊന്ന് വിളയിക്കുന്നത്.പറമ്പ് പൂർണ്ണമായും കൃഷിയോഗ്യമാക്കി വിപുലമായ രീതിയിലാണ്ി കൃഷിയിറക്കിയത്.കൃഷി നനക്കാൻ വിപുലമായ മോട്ടോറും വളവും നേരത്ത തന്നെ സജ്ജീകരിച്ചിട്ടുണ്ട്.750 നേന്ത്ര വാഴ,100 ലതികം മൈസൂർ,കദളി വാഴ,കിലോ കണക്കിന് ചേമ്പ്,മരച്ചീനി എന്നിവയാണ് പ്രധാനമായും ഇപ്പോൾ കൃഷി ചെയ്യുന്നത്.വാഴ മൂപ്പിനെത്തിയാൽ സംഘം കൂട്ടത്തോടെ വന്ന് വിളവെടുപ്പ് ഉൽസവങ്ങളാക്കി മാറ്റാറാണ് പതിവ്.

കഴിഞ്ഞ വർഷം മഹാത്മ ഫൗണ്ടേഷൻ പ്രവർത്തിച്ച രീതിയിൽ ഇപ്രാവിശ്യവും പച്ചക്കറിയിലേക്ക് ഇറങ്ങാനാണ് കൂട്ടായ്മയുടെ തീരുമാനം തക്കാളി, ചീര,വെള്ളരി, മുളക്, എളവൻ എന്നിവ കൃഷി ചെയ്യും.ഇതിനായുള്ള സജ്ജീകരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.നേരത്തെ പച്ചക്കറി കൃഷി ചെയ്ത് കൃഷി ഭവനിലൂടെ വിൽപ്പന നടത്തിയിരുന്നു.അതേ മാതൃക ഇപ്രാവിശ്യവും പിൻപറ്റാനാണ് ഭാരവാഹികളുടെ തീരുമാനം.

എം.കെ.കുഞ്ഞബ്ദുല്ല പ്രസിഡണ്ടും കളമുള്ളതിൽ കുഞ്ഞബ്ദുല്ല ജനറൽ സെക്രട്ടറിയും എം.കെ.മുത്തലിബ് ട്രഷറുമായ കമ്മിറ്റിയാണ് മഹാത്മ ഫൗണ്ടേഷന്റെത്.വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് സജീവമായ മഹാത്മ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രോൽസാഹനങ്ങൾ നൽകുന്നുണ്ട്.കൃഷിൽ താൽപര്യമുള്ളവർക്കായി യു.പി.ബാലക്യഷ്ണന്റെയും റിട്ട അദ്ധ്യാപകനും മികച്ച കർഷകനുമായ പി.സൂപ്പിയുടെയും നേത്യത്വത്തിലാണ് മഹാത്മ ഫൗണ്ടേഷന്റെ കാർഷിക വിഭാഗം പ്രവർത്തിക്കുന്നത്.രണ്ടര ഏക്കർ സ്ഥലത്തെ കാർഷിക വ്യത്തിക്ക് വേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP