Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്; അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ പിടികൂടി; ബാങ്കിൽ നിന്നും അഞ്ച് പവനും പിടികൂടി; സംഭവം പുറമേരി സർവ്വീസ് സഹകരണ ബാങ്ക് നാദാപുരം ഇവനിങ് ശാഖയിൽ

ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്; അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ പിടികൂടി; ബാങ്കിൽ നിന്നും അഞ്ച് പവനും പിടികൂടി; സംഭവം പുറമേരി സർവ്വീസ് സഹകരണ ബാങ്ക് നാദാപുരം ഇവനിങ് ശാഖയിൽ

ടിപി ഹബീബ്‌

കോഴിക്കോട്:ബാങ്കുകളിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ പൊലീസ് അന്യേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ പ്രതിയിൽ നിന്നും ഏഴര പവൻ വ്യാജ സ്വർണം കൂടി കണ്ടെടുത്തതിന് പിന്നാതെ ബാങ്കിൽ നിന്നും അഞ്ച് പവനോളം വ്യാജ സ്വർണം കസ്റ്റഡിയിലെടുത്തു.പുറമേരി സർവ്വീസ് സഹകരണ ബാങ്ക് നാദാപുരം ഇവനിങ് ശാഖയിൽ നിന്നാണ് ഏകദേശം അഞ്ച് പവൻ തൂക്കം വരുന്ന വ്യാജ സ്വർണത്തിന്റെ മാല കസ്റ്റഡിയിലെടുത്തത്.വടക്കുമ്പാട് സ്വദേശി ആയിഷ നൽകിയ പരാതിയിലാണ് ബാങ്കിൽ നിന്നും നാദാപുരം എസ്‌ഐ.എൻ.പ്രജീഷിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം വ്യാജ സ്വർണം കസ്റ്റഡിയിലെടുത്തത്.

അടുത്ത ദിവസം നാദാപുരത്തെ വിവിധ ബാങ്കുകളിൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.സ്ത്രീ നൽകിയ പരാതിയിൽ പ്രധാനമായും നാദാപുരത്തെ രണ്ട് ബാങ്കുകളുടെ പേരാണ് പറയുന്നത്.അതിന്റെ ഭാഗമായാണ് പൊലീസ് പുറമേരി സർവ്വീസ് ബാങ്കിന്റെ നാദാപുരം ഇവനിങ് ശാഖ പരിശോധന നടത്തിയത്.

ഇടുക്കി തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴി ഇഞ്ചപ്പള്ളി ഇ.വി.ബിനുമോൻ(40)നെയാണ് കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് പിടികൂടിയത്.നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു.പ്രതിയെ വിട്ടു കിട്ടാനുള്ള അപേക്ഷ പൊലീസ് നാദാപുരം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

വിവിധ ബാങ്കുകളിൽ പണയം വെക്കാൻ വേണ്ടിയാണ് കൂടുതൽ വ്യാജ സ്വർണവുമായി പ്രതി നാദാപുരത്തെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.വള,മാല,ബ്രൈസ് ലൈറ്റ് എന്നിവ അടങ്ങുന്ന സ്വർണാഭരണങ്ങളുമായാണ് പ്രതി ആയിഷയുടെ അടുത്തെത്തിയത്.ആയിഷയെ കൊണ്ട് വിവിധ ബാങ്കുകളിൽ പണയം വെപ്പിക്കാനായിരുന്ന പ്രതിയുട പദ്ധതി.പൊലീസിന്റെ അവസരോചിതമായ നീക്കമാണ് ഈ പദ്ധതി പൊളിച്ചത്.എറണാകുളം ഭാഗത്ത് നിന്നാണ് പ്രതിക്ക് യഥാർത്ഥ സ്വർണത്തെ വെല്ലുന്ന വ്യാജ സ്വർണം നിർമ്മിച്ച് നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.വ്യാജ സ്വർണം നാദാപുരം മേഖലയിലെ വിവിധ ബാങ്കുകളിൽ പണയം വെച്ചിട്ടും അത് തിരിച്ചറിയാതെ പോയത് പൊലീസിനെ കുഴക്കുന്നുണ്ട്.ഏതെങ്കിലും ബാങ്ക് ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അറുപത്തഞ്ച് വയസ്സ് പിന്നിട്ട ആയിഷ തന്റെ മകനെ ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ബിനുമോൻ അടുത്തു കൂടിയത്.തൊടുപുഴ ജയിൽ വെച്ച് പ്രതിയും ആയിഷയുടെ മകനും ഒന്നിച്ച് കഴിഞ്ഞിരുന്നു.അവിടെ നിന്നുള്ള പരിചയമാണ് തട്ടിപ്പിടയാക്കിയത്.മകന്റെ ജാമ്യകാര്യങ്ങൾ ബിനുമോൻ ശരിയാക്കി തരുമെന്ന് ആയിഷയുടെ മകൻ മാതാവിനെ അറിയിക്കുകയായിരുന്നു.തുടർന്ന് മകന്റെ ജാമ്യ കാര്യങ്ങൾക്ക് ആയിഷ ബിനുമോന്റെ സഹായം തേടുകയായിരുന്നു

ആയിഷയുടെ അടുത്ത് പ്രതി വ്യാജ സ്വർണം നിർമ്മിച്ച് നൽകുകയായിരുന്നു.നാദാപുരത്തെ രണ്ട് ബാങ്കുകളിലാണ് ആയിഷക്ക് അക്കൗണ്ടുണ്ടായിരുന്നത്.തുടർന്ന് പ്രതി തന്ത്രപൂർവ്വം സ്ത്രീയെ കൊണ്ട് വ്യാജ സ്വർണം വിവിധ ബാങ്കുകളിൽ പണയം വെപ്പിച്ചു.2,42,000 രൂപ ഇത്തരത്തിൽ പ്രതി തട്ടിയെടുത്തു.ബാങ്കുകളിൽ പണയം വെച്ചപ്പോൾ വ്യാജ സ്വർണമാണെന്ന് ബാങ്കുകൾ തിരിച്ചറിഞ്ഞിട്ടില്ല.ഇതിനിടയിൽ കൂടുതൽ പണം ആവിശ്യപ്പെട്ട് പ്രതി സ്ത്രീയെ വിളിച്ചു.സംഭവത്തിൽ ആസ്വാഭാവികത തോന്നിയ സ്ത്രീ പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയാരുന്നു.പണം നൽകാമെന്ന് പറഞ്ഞ് പ്രതിയെ പൊലീസ് തന്ത്രപൂർവ്വം നാദാപുരം ഗവ.ആശുപത്രിക്കടുത്ത് എത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെറുതോണി പൊലീസ് സ്റ്റഷൻ പരിധിയിൽ രണ്ട് പവൻ വ്യാജ സ്വർണം നിർമ്മിച്ച് പണയം വെച്ച് ബാങ്കിനെ പറ്റിച്ചതിന് ബിനുമോന്റെ പേരിൽ നിലവിൽ കേസുണ്ട്.കോതമംഗലം സ്വദേശിയെ സഹായിക്കാനെന്ന പേരിലാണ് വ്യാജ സ്വർണം നിർമ്മിച്ചത്.പ്രതിയെ പിടികൂടുന്ന സംഘത്തിൽ സിവിൽ പൊലീസുകാരായ കെ.മജീദ്,ജയക്യഷ്ണൻവി.സദാനന്ദൻ,കെ.മനോജ് എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP