Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപതാമത് ഭാരത് രംഗ് മഹോത്സവ് 2019 ഫെബ്രുവരി ഒന്നുമുതൽ 21 വരെ ന്യൂഡൽഹിയിൽ; 'മഹാസാഗരം' ഭാരത് രംഗ് മഹോത്സവ് 2019ലേയ്ക്ക്; മഹാസാഗരം എം. ടി. വാസുദേവൻ നായരുടെ ജീവിതവും രചനകളും ആസ്പദമാക്കി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത നാടകം

ഇരുപതാമത് ഭാരത് രംഗ് മഹോത്സവ് 2019 ഫെബ്രുവരി ഒന്നുമുതൽ 21 വരെ ന്യൂഡൽഹിയിൽ; 'മഹാസാഗരം' ഭാരത് രംഗ് മഹോത്സവ് 2019ലേയ്ക്ക്; മഹാസാഗരം എം. ടി. വാസുദേവൻ നായരുടെ ജീവിതവും രചനകളും ആസ്പദമാക്കി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത നാടകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവ് 2019ലേയ്ക്കു കളം തിയറ്റർ ആൻഡ് റെപ്പർട്ടറിയുടെ മഹാസാഗരം തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം. ടി. വാസുദേവൻ നായരുടെ ജീവിതവും രചനകളും ആസ്പദമാക്കി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത നാടകമാണു മഹാസാഗരം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഇരുപതാമത് ഭാരത് രംഗ് മഹോത്സവ് 2019 ഫെബ്രുവരി ഒന്നുമുതൽ 21 വരെ ന്യൂഡൽഹിയിലാണു നടക്കുന്നത്.

മോഹൻലാലിനെയും മുകേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 'ഛായാമുഖി' എന്ന നാടകത്തിന്റെ സംവിധായകനാണു പ്രശാന്ത് നാരായണൻ. ചെറുകഥാകൃത്ത് വി ആർ സുധീഷാണു മഹാസാഗരത്തിനു ലിഖിതപാഠം തയ്യാറാക്കിയത്. സുധീഷിന്റെ ആദ്യ നാടകമാണിത്. എഴുത്തുകാരിയും നിരൂപകയുമായ കല സാവിത്രിയാണു നാടകത്തിന്റെ രംഗപാഠനിർമ്മിതിക്കായുള്ള ഗവേഷണം നടത്തിയത്. നിർമ്മാണം അനിൽ നികേത.

ദേശാഭിമാനി-എം. ടി. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്ടാണ് മഹാസാഗരം ആദ്യമായി അവതരിപ്പിച്ചത്. എം. ടി. വാസുദേവൻ നായരും ആദ്യ പ്രദർശനം കാണാനെത്തിയിരുന്നു. തുടർന്ന് സംസ്ഥാനത്തൊട്ടാകെ വിവിവിധ വേദികളിൽ മഹാസാഗരം അവതരിപ്പിച്ചു. സൂര്യ നാടകോത്സവവേദിയായ തിരുവനന്തപുരം ഗണേശം തിയറ്ററിലാണ് ഏറ്റവുമൊടുവിൽ മഹാസാഗരം അവതരിപ്പിച്ചത്. നിറഞ്ഞ മനസോടെയാണു വേദികളിലെല്ലാം പ്രേക്ഷകർ നാടകത്തെ സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP