Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിന് നൽകിയ സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റി; പരിസരത്ത് ഒരു ഇല പോലും വീഴ്‌ത്താതെ കടത്തിയത് 15ഓളം മരങ്ങൾ; മരം മുറിച്ചത് പഞ്ചായത്തിന്റെ അറിവോടെയെന്ന് ആരോപിച്ച് പ്രതിപക്ഷവും

സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിന് നൽകിയ സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റി; പരിസരത്ത് ഒരു ഇല പോലും വീഴ്‌ത്താതെ കടത്തിയത് 15ഓളം മരങ്ങൾ; മരം മുറിച്ചത് പഞ്ചായത്തിന്റെ അറിവോടെയെന്ന് ആരോപിച്ച് പ്രതിപക്ഷവും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 16-ാം വാർഡിൽ സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിനുനൽകിയ സ്ഥലത്തുനിന്നിരുന്ന ഘനമരങ്ങൾ മുറിച്ചുകടത്തി.പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നിരുന്ന 40 ഇഞ്ചോളം വണ്ണമുള്ള പൊങ്ങല്യവും പതിനഞ്ചോളം റബ്ബർ മരങ്ങളുമാണ് സാമൂഹ്യ വിരുദ്ധർ കടത്തിയത്.പരിസരത്ത് ഒരു ഇലപോലും കാണാനില്ലാത്ത തരത്തിൽ അതീവ ശ്രദ്ധയോടെയാണ് മരങ്ങൾ മുറിച്ചുമാറ്റി കടത്തിയതെന്നാണ് പഞ്ചായത്ത് അംഗങ്ങൾ പുറത്തുവിട്ട വിവരം.

പരസ്യമായി ലേലം ചെയത് വിൽക്കുന്നതിനായി പഞ്ചായത്ത് നടപടികൾ സ്വീകരിച്ച് വരവെയാണ് സ്ഥലത്തുനിന്നിരുന്ന മരങ്ങൾ അപ്രത്യക്ഷമായിട്ടുള്ളത്. അംഗൻവാടിക്കായി കെട്ടിടം നിർമ്മിക്കുന്നതിനായി നീക്കിയിട്ടിരുന്ന സ്ഥലത്തുനിന്നണ് മരങ്ങൾ അപ്രത്യക്ഷമായിട്ടുള്ളത്.ഗ്രാമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നെങ്കിലും വാർഡ് മെമ്പർ കൃത്യമായ വിവരം നൽകിയില്ലെന്നും സംഭവത്തിന്റെ സത്യസ്ഥതി പുറത്തുകൊണ്ടുവരുന്നതിന് ശക്തമായി ഇടപെടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

വാർഡ് മെമ്പർ അറിഞ്ഞായിരിക്കാം മരങ്ങൾ മറുച്ചുനീക്കിയതെന്നും ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്നും യു ഡി എഫ് പാർളമെന്ററി പാർട്ടി നേതാവ് സത്താർ വട്ടക്കൂടുടി ആവശ്യപ്പെട്ടു.ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നും പാഞ്ചായത്ത് അംഗങ്ങളായ പി എ ഷിഹാബ്, ഷാജഹാൻ വട്ടക്കുടി ,രഹന നൂറുദ്ദീൻ,ഫൗസിയ ഷിയാസ് നദീറ പരീദ്,എം ഐ നാസ്സർ തുടങ്ങിയവർ അറിയിച്ചു. മരം മറുച്ചുമാറ്റിയത് സംമ്പന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും സ്ഥലം വിട്ടുനൽകിയ പ്രദേശവാസിയോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വാർഡ് മെമ്പർ മൃദുല ജനാർദ്ദനന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP