Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോയിൽ നഗരത്തിൽ കറങ്ങി നടന്ന് മാല മോഷണം പതിവ്; ചെങ്കൽചൂള സ്വദേശി ഷാജി മാത്യുവിനെ പിടികൂടി തമ്പാനൂർ എസ്‌ഐ

ഓട്ടോയിൽ നഗരത്തിൽ കറങ്ങി നടന്ന് മാല മോഷണം പതിവ്; ചെങ്കൽചൂള സ്വദേശി ഷാജി മാത്യുവിനെ പിടികൂടി തമ്പാനൂർ എസ്‌ഐ

മറുനാടൻ മലയാളി ബ്യൂറോ

പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന തമ്പാനൂർ ചെങ്കൽചൂള സ്വദേശി ഷാജി മാത്യുവിനെ തമ്പാനൂർ പൊലീസ് പിടികൂടി. എസ്‌ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇക്കഴിഞ്ഞ ദിവസം ഓട്ടോയിൽ കറങ്ങി നടന്ന് മാല പൊട്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പം ഭാര്യയായി കഴിയുന്ന ബിന്ദുമോൾ എന്ന സ്ത്രീയോടൊപ്പം ഓട്ടോയിൽ കഴിഞ്ഞ ദിവസം തമ്പാനൂർ എസ്എസ് കോവില് റോഡിലെ കോളേജിന് സമീപം പെട്ടിക്കട നടത്തുന്ന വിക്രമൻ നായർ എന്നയാളുടെ കഴുത്തിൽ നിന്നും ഒന്നരപവൻ തൂക്കമുള്ള മാല പൊട്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.കല്ലിയൂർ പുന്നമൂട് കാവുവിള വീട്ടിൽ മാത്യുവിന്റെ മകനായ ഇയാൾക്ക് 38 വയസ്സ് പ്രായമുണ്ട്. ഇയാളുടെ പേരിൽ നിരവധി പിടിച്ചുപറി കേസുകളുള്ളതായി പൊലീസ് തമ്പാനൂർ എസ്‌ഐ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP