Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിലെ ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ; പമ്പയും നിലയ്ക്കലും സന്ദർശിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

ശബരിമലയിലെ ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ; പമ്പയും നിലയ്ക്കലും സന്ദർശിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചൊവ്വാഴ്ച പമ്പയും നിലയ്ക്കലും സന്ദർശിക്കും. രാവിലെ ഒൻപതരക്ക് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിക്കും.നിലയ്ക്കലിലും കമ്മീഷൻ സന്ദർശനം നടത്തും. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദർശനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP