Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിൽപ്പനയ്ക്ക് കഞ്ചാവുമായി തലസ്ഥാന നഗരത്തിലെത്തിയ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; തൊണ്ടി ഉൾപ്പടെ പിടിയിലായത് കണ്ണൂർ, എറണാകുളം സ്വദേശികളായ യുവാക്കൾ; പ്രതികളെ പിടികൂടിയത് ബേക്കറി ജംങ്ഷൻ ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന്

വിൽപ്പനയ്ക്ക് കഞ്ചാവുമായി തലസ്ഥാന നഗരത്തിലെത്തിയ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; തൊണ്ടി ഉൾപ്പടെ പിടിയിലായത് കണ്ണൂർ, എറണാകുളം സ്വദേശികളായ യുവാക്കൾ; പ്രതികളെ പിടികൂടിയത് ബേക്കറി ജംങ്ഷൻ ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

വിൽപ്പനയ്ക്കുള്ള കഞ്ചാവ് പൊതികളുമായി എത്തിയ യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് വിൽപ്പനയ്ക്കായി തലസ്ഥാന നഗരത്തിൽ കഞ്ചാവുമായി എത്തിയ പ്രതികളെയാണ് തമ്പാനൂർ എസ്‌ഐ വി എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം മാവേലി നഗർ സ്വദേശി ചെറിയാന്റെ മകൻ ലാംലി ചെറിയാൻ (23) കണ്ണൂർ പിറളം സ്വദേശി നാരായണന്റെ മകൻ അഖിൽ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും മുൻപും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി നഗരത്തിൽ എത്താറുണ്ടായിരുന്നുവെന്നും പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും എസ്‌ഐ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP