Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യപിച്ച് കാറോടിച്ചത് അപകടകരമാം വിധം; പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ഹോൺ അടിച്ചത് പ്രകോപനമായി; ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് താനൂരിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി

മദ്യപിച്ച് കാറോടിച്ചത് അപകടകരമാം വിധം; പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ഹോൺ അടിച്ചത് പ്രകോപനമായി; ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് താനൂരിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി

എം പി റാഫി

മലപ്പുറം : മദ്യലഹരിയിൽ ഗതാഗതം തടസപ്പെടുത്തും വിധം ഓടിച്ച കാറിനു പിറകിൽ വെച്ച് ഹോൺ അടിച്ചതിന് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് താനൂരിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി.കാറിനു പിറകിൽ വെച്ച് ഹോൺ അടിച്ചതിന് ഓട്ടോഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. പനങ്ങാട്ടൂർ അട്ടത്തോട് സ്വദേശി റിയാസിനാണ് മർദനമേറ്റത്. കാറിൽ സഞ്ചരിച്ചിരുന്ന നാലു യുവാക്കളാണ് താനൂർ ബസ്സ്റ്റാൻഡിന് സമീപം വെച്ച് റിയാസിനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഈ സമയം യുവാക്കൾ മദ്യലഹരിയിൽ ആണെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ റിയാസിന് ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ഇയാളെ ചോദ്യം ചെയ്തു വരികയാണ്. രക്ഷപ്പെട്ട മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച താനൂരിൽ ഡ്രൈവർമാർ രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ പണിമുടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP