Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദളിത് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും പരീക്ഷ എഴുതാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത അദ്ധ്യാപകൻ വിലസുന്നു; നടപടി ആവശ്യപ്പെട്ട് കുറ്റിപ്പുറം കെ എം സി ടി ലോ കോളേജ് വിദ്യാർത്ഥികൾ ഉപരോധ സമരത്തിൽ; കോളേജ് പ്രിൻസിപ്പളിനെ പൂട്ടിയിട്ടു; അദ്ധ്യാപകനെതിരെ നടപടി എടുക്കാത്ത മാനെജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ദളിത് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും പരീക്ഷ എഴുതാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത അദ്ധ്യാപകൻ വിലസുന്നു;  നടപടി ആവശ്യപ്പെട്ട് കുറ്റിപ്പുറം കെ എം സി ടി ലോ കോളേജ് വിദ്യാർത്ഥികൾ ഉപരോധ സമരത്തിൽ; കോളേജ് പ്രിൻസിപ്പളിനെ പൂട്ടിയിട്ടു; അദ്ധ്യാപകനെതിരെ നടപടി എടുക്കാത്ത മാനെജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

റിയാസ് ആമി അബ്ദുള്ള

മലപ്പുറം: വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കുറ്റിപ്പുറം കെ എം സി ടി ലോ കോളേജിൽ വിദ്യാർത്ഥികൾ ഉപരോധ സമരത്തിൽ. കോളേജ് വൈസ് പ്രിൻസിപ്പളും സ്റ്റാഫ് അഡൈ്വസറുമായ ഷെഫീർ എന്ന അദ്ധ്യാപകനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾക്ക് തയ്യാറാകാത്ത മാനെജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയത്.

വിഷയത്തിൽ നടപടി എടുക്കാൻ തയ്യാറായില്ലെങ്കിൽ നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് വിദ്യാർത്ഥികൾ പ്രിന്‌സിപ്പളെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തു. മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ധ്യാപകനെതിരെ നേരത്തെയും നിരവധി പരാതികൾ ഉണ്ടായെങ്കിലും വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ സമ്മതിക്കാതിരുന്ന നടപടിയാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. ഇതോടെയാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ സമര രംഗത്തേക്ക് ഇറങ്ങിയത്.

ദളിത് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചതും റാഗിങ് കേസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പരാതി കൊടുപ്പിച്ചതും ഉൾപ്പടെ അഞ്ചോളം പരാതികൾ അദ്ധ്യാപകനെതിരെ ഉയർന്നിട്ടും യാതൊരു തരത്തിലുള്ള നടപടിയും എടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ദളിത് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചതും പരീക്ഷ എഴുതാൻ അനുവദിക്കാത്തതുമായ വിഷയത്തിൽ നാളെ ചർച്ച ഉണ്ടെങ്കിൽ കൂടി മറ്റു വിഷയങ്ങൾ കണക്കിലെടുത്ത് അദ്ധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഉപരോധ സമരത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥി യൂണിയൻ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP