Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ്വീസുകൾ നിർത്തി വെച്ചത് നവീകരണത്തിന്റെ പേരിൽ; വിമാനത്താവളത്തെ ഇല്ലാതാക്കാൻ ശ്രമം എന്നാരോപിച്ച് അരങ്ങേറിയത് ജനപ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്തുള്ള സമരം; ഒടുവിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂരിൽ വലിയ വിമനം പറന്നിറങ്ങുന്നു

സർവ്വീസുകൾ നിർത്തി വെച്ചത് നവീകരണത്തിന്റെ പേരിൽ; വിമാനത്താവളത്തെ ഇല്ലാതാക്കാൻ ശ്രമം എന്നാരോപിച്ച് അരങ്ങേറിയത് ജനപ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്തുള്ള സമരം; ഒടുവിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂരിൽ വലിയ വിമനം പറന്നിറങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാല് വർഷത്തിന് ശേഷം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങുന്നു. ഈ വരുന്ന ബുധനാഴ്ചയാണ് വിമാനം ഇറങ്ങുക. റൺവേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതെങ്കിലും ഇത് വലിയ രാഷ്ട്രീയ സമരങ്ങൾക്കും വിവാദങ്ങൾക്കുമായിരുന്നു തുടക്കമിട്ടത്. കരിപ്പൂർ വിമാനത്താവളത്തെ നശിപ്പിക്കാൻ പോലും ശ്രമം നടക്കുന്നുവെന്ന ആരോപണവും ഈ കാലയളവിൽ സജീവമായരുന്നു.

സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് സർവീസുകളാണ് ബുധനാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുന്നത്. ജിദ്ദ സർവീസുകൾ നാല് ദിവസവും റിയാദ് സർവീസുകൾ മൂന്ന് ദിവസവും യാത്ര നടത്തുമെന്നാണ് സൂചന. എയർ ഇന്ത്യ ആദ്യ ഘട്ടത്തിൽ സർവീസുകൾ നടത്തുന്നില്ല. റൺവേ നവീകരണത്തിന്റെ പേരിലാണ് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തിവ്വച്ചത്.നവീകരണത്തിന്റെ പേര് പറഞ്ഞാണ് സർവീസുകൾ നിർത്തിവെച്ചതെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് സർവീസുകൾ ആരംഭിക്കുന്നത് നീണ്ട് പോവുകയായിരുന്നു.

ഇത് പിന്നീട് വലിയ സമരപരിപാടികൾക്കാണ് തുടക്കമിട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെന്റ് ഫോറം, എം.കെ രാഘവൻ എംപി എന്നിവരെല്ലാം സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നു. എന്നാൽ പഴയതെല്ലാം മറന്ന് അകാരണമായി തരം താഴ്‌ത്തപ്പെട്ടുപോയ പൊതുമേഖലയിൽ ഏറെ ലാഭകരമായി പ്രവർത്തിച്ചു വന്നിരുന്ന കരിപ്പൂർ വിമാനത്താവളം ഉയിർത്തെഴുന്നേൽക്കുന്നത് സാധാരണ പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. എയർ ഇന്ത്യ വലിയ വിമാനത്തിന്റെ സർവീസുകൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം അടക്കമുള്ള കാര്യങ്ങളിലേക്ക് വീണ്ടും പോവാൻ നീക്കമുണ്ടായിരുന്നുവെങ്കിലും അനുകൂലമായ സമീപനം അവരിൽ നിന്ന് ഉണ്ടാവുന്നതായി എം.കെ രാഘവൻ എംപി പറഞ്ഞു.

സൗദി എയർലൈൻസിന്റെ എയർബസ് 330-300 വിമാനം ബുധനാഴ്ച ഉച്ചക്ക് 1.10 ന് ആണ് ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. ആദ്യ വിമാനം രാവിലെ 11.10 ന് കരിപ്പൂരിലിറങ്ങും. വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ കരിപ്പൂരിന് പഴയ പ്രതാപം തിരിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗദി സർവീസുകൾ പുനരാരംഭിക്കുന്നത് മലബാറിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്കും വലിയ ആശ്വാസമാവും.

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരിൽ എൺപത് ശതമാനം പേരും മലബാറിൽ നിന്നുള്ളവരാണ് എന്നതുകൊണ്ടുതന്നെ കരിപ്പൂരിൽ നിന്ന് വലിയ വിമാനം ഇല്ലാത്തതുകൊണ്ട് നെടുമ്പാശ്ശേരിയേയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഹജ്ജ് യാത്രക്കാർ. കരിപ്പൂരിലേക്കുള്ള സർവീസ് ആരംഭിച്ചാൽ ഏകദേശം അഞ്ചേകാൽ മണിക്കൂർ കൊണ്ട് ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്താനാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP