Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ രക്തം ചിന്താൻ പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് കുരുക്ക് മുറുകുന്നു; വാർത്താ സമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ നിർദ്ദേശിച്ച് കോടതി

ശബരിമലയിൽ രക്തം ചിന്താൻ പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് കുരുക്ക് മുറുകുന്നു; വാർത്താ സമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ നിർദ്ദേശിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല ക്ഷേത്രം അടച്ചിടാൻ തങ്ങൾക്ക് പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന വാദം രാഹുൽ ഈശ്വറിന് തിരിച്ചടിയാകുന്നു. രക്തം ചിന്താൻ രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തെന്ന കേസിൽ വാർത്താസമ്മേളനത്തിന്റെ സിഡി ഹാജരാക്കാൻ കോടതി നിർദേശിച്ചു . യുവതികൾ എത്തിയാൽ ശബരിമലയിൽ നട അടച്ചിടാൻ രക്തം വീഴ്‌ത്താൻ പദ്ധതി യിട്ടിരുന്നുവെന്ന് രാഹുൽ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

ഈ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് .തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് രാഹുലിനെതിരെ കേസെടുത്തത്.സംഭവം വിവാദമായതോടെ രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാന കാര്യങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരുബന്ധവുമില്ലെന്ന് തന്ത്രികുടുംബം വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അഭിപ്രായങ്ങളോടും നടപടികളോടും തങ്ങൾക്ക് യോജിപ്പില്ലെന്നും തന്ത്രികുടുംബത്തിൽ രാഹുലിന് ഒരു പിൻതുടർച്ച അവകാശവുമില്ലെന്നും തന്ത്രികുടുംബം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP