Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്പെഷ്യൽ സ്‌കൂൾ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്; ഡിസംബർ 13ന് നിയമസഭാ മാർച്ച്; സമര രംഗത്തേക്ക് ഇറങ്ങുന്നത് ആറായിരത്തോളം ജീവനക്കാർ

സ്പെഷ്യൽ സ്‌കൂൾ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്; ഡിസംബർ 13ന് നിയമസഭാ മാർച്ച്; സമര രംഗത്തേക്ക് ഇറങ്ങുന്നത് ആറായിരത്തോളം ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മാനസിക ശാരീരിക വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന 288 സ്‌പെഷ്യൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന 6000 ത്തോളം ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കലാ കാലങ്ങളിലായി ഭരിക്കുന്ന സർക്കാരുകൾ ഈ മേഖലയിലെ ജീവനക്കരെ അവഗണിക്കുന്ന നിലപാടാണ് തുടർന്നു പോരുന്നത് ഒരേ യോഗ്യതയുള്ള അദ്ധ്യാപകർക്ക് സ്‌പെഷ്യൽ സ്‌കൂളുകളിൽ ലഭിക്കുന്നത് 4500 രൂപ മുതൽ 6500 രൂപ വരെയാണ് എന്നാൽ ബഡ്‌സ് സ്‌കൂളിൽ 30 650 രൂപയും IED യിൽ 28 500 രൂപയും ലഭിക്കുന്നു ആയമാർക്ക് ബഡ്‌സ് സ്‌കൂളിൽ 17 325 ലഭിക്കുമ്പോൾസ് പെഷ്യൽ സ്‌കൂളിൽ ലഭിക്കുന്നത് 2500 മുതൽ 3500 വരെയാണ് മാനസിക വൈകല്യം, ഓട്ടിസം ,സെറിബ്രൽ പാൾസി കുട്ടികളുടെ വിദ്യഭ്യാസത്തിന് സർക്കാർ ഒരു വർഷം ചിലവഴിക്കുന്നത് 6500 രൂപ മാത്രമാണ് എന്നാൽ ശ്രവണ കാഴ്ചവൈകല്യമുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രതിവർഷം 125000 രൂപയും


കഴിഞ്ഞ സർക്കാർ ഈ മേഖലയോടുള്ള തെറ്റുതിരുത്തുന്നതിനായി 50 ൽ കൂടുതൽ കുട്ടികൾ ഉള്ള സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തി ഓർഡർ ഇറക്കി ഘഉഎ അവരുടെ പ്രകടനപത്രികയിലും ഭരണത്തിൽ വന്നാൽ മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്‌കൂളുകളും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനം നടത്തുകയുണ്ടായി എന്നാൽ കഴിഞവർഷം ഈ മേഖലയുടെ പ്രശ്‌നങ്ങൾ പഠിക്കാനായി സാമൂഹ് നീതി സെക്രട്ടറി ശ്രീ.ബിജു പ്രഭാക റെനിയമിക്കുകയും ഒരു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്യേശിച്ചു നിയമസഭയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ ങഘഅ മാരുടെ ചോദ്യങ്ങൾക്കായി പലപ്പോ9യി സമഗ്ര പക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യപിച്ചു സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള ഗ്രാൻഡ് ഇൻഎയ്ഡ് 40 കോടിയാക്കി ഉയർത്തുമെന്ന് ധനകാര്യ മന്ത്രി ശ്രീ.തോമസ് ഐസക് പ്രഖ്യാപിച്ചു എന്നാൽ അതും ജലരേഖ മാത്രമായി അസംഘടിതമേഖലയായ സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാർക്ക് ക്ഷേമനിധിയോ പെൻഷനോ ലഭ്യമല്ല എന്നാൽ കേരളത്തിൽ മദ്രസ അദ്ധ്യാപകർക്കു കൂടി ക്ഷേമനിധി സർക്കാർ നടപ്പിലാക്കി

സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകരുടെ ആവശ്യങ്ങൾ ഇങ്ങനെ


1 -സ്‌പെഷ്യൽ സ്‌കൂൾ സമഗ്ര പാക്കേജ് ഉടൻ നടപ്പിലാക്കുക
2. സ്‌പെഷ്യൽ സ്‌കൂൾ ജീവനകാർക്ക് ക്ഷേമനിധിയും പെൻഷനും ലഭ്യമാക്കുക
3. പ്രകടന പത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക
4. ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP