Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓർത്തഡോക്‌സ് പക്ഷത്തിന്റെ അധികാരം നിലനിൽക്കുന്ന പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയെന്ന് യാക്കോബായ സഭ; പ്രാർത്ഥന നടത്തിയത് വരിക്കോലി ചാത്തമറ്റം തുടങ്ങിയ പള്ളികളിൽ; പലയിടങ്ങളിലും പ്രവേശിക്കാത്തത് കുർബാന കഴിഞ്ഞതിനാൽ; പ്രാർത്ഥന യാത്രകൾ തുടരുമെന്ന് സഭ

ഓർത്തഡോക്‌സ് പക്ഷത്തിന്റെ അധികാരം നിലനിൽക്കുന്ന പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയെന്ന് യാക്കോബായ സഭ; പ്രാർത്ഥന നടത്തിയത് വരിക്കോലി ചാത്തമറ്റം തുടങ്ങിയ പള്ളികളിൽ; പലയിടങ്ങളിലും പ്രവേശിക്കാത്തത് കുർബാന കഴിഞ്ഞതിനാൽ; പ്രാർത്ഥന യാത്രകൾ തുടരുമെന്ന് സഭ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പള്ളിയവകാശത്തെ സംബന്ധിച്ച തർക്കവും കോടതിവിധിയും നിലനിൽക്കുന്നതിനിടയിൽ ഓർത്തഡോക്‌സ് സഭയുടെ പള്ളിയിലെ പ്രാർത്ഥനകളിൽ പ്രവേശിക്കാനുള്ള പ്രാർത്ഥനയാത്ര തുടർന്ന് യാക്കോബായ സഭ. ഓർത്തഡോക്സ് പക്ഷം അധികാരം സ്ഥാപിച്ചിരുന്ന വരിക്കോലി,ചാത്തമറ്റം ,പുത്തൻകുരിശ് കണ്യാട്ടുനിരപ്പ് പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയെന്നും.നെച്ചൂർ,മണ്ണത്തൂർ പള്ളികളിൽ പൊലീസ് തടഞ്ഞതിനാൽ പ്രവേശിക്കാനായില്ല.കോലഞ്ചേരി പള്ളിയിൽ കുർബ്ബാന കഴിയാത്തതിനാൽ പ്രവേശിക്കാതെ തിരിച്ചുപോന്നു.കൂടുതൽ പേർ അണിനിരന്നത് പിറവത്തും കോതമംഗലത്തുമാണ്.ശക്തി വിളിച്ചറിയിച്ച് ഇന്ന് മലങ്കരയിൽ തങ്ങൾ നടത്തിയ പ്രാർത്ഥന യാത്രയെക്കുറിച്ച് യാക്കോബായ പക്ഷത്തിന്റെ അവകാശവാദം ഇങ്ങിനെ.

കഴിഞ്ഞ ദിവസം പിറവം പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് പക്ഷം നീക്കം നടത്തിയതിനെത്തുടർന്ന് അടിയന്തിരമായി ഇവിടെ ചേർന്ന സഭ സുന്നഹദോസ് കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് സഭയിലെ മുഴുവൻ പള്ളികളിലും രാവിലത്തെ കുർബ്ബാനയ്ക്ക് ശേഷം പാർത്ഥന യാത്രകൾ സംഘടിപ്പിച്ചത്.ഭദ്രാസന മെത്രപ്പൊലീത്തമാരുടെ മുഖ്യചുമതയിൽ സംഘടിപ്പിക്കപ്പെട്ട പ്രാർത്ഥന യാത്രകളിൽ ഇടവകകളിലെ ഒട്ടുമുക്കാലും വിശ്വാസികളെ അണിനിരത്താൻ പള്ളിഭരണ സമിതികൾ കഴിഞ്ഞ ദിവസങ്ങളിൽ നെട്ടോട്ടത്തിലായിരുന്നു.

പ്രാർത്ഥന യാത്രകൾ ഒരു കണക്കിൽ സഭാവിശ്വാസികളുടെ ശക്തിപ്രകടനമായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.മറുപക്ഷത്തിനും സർക്കാരിനും എതിരെയുള്ള വെല്ലുവിളിയായി ഈ യാത്രയെ വിലയിരുത്തിയവരും കുറവല്ല.മുറുപക്ഷത്തെ വെല്ലുവിളിച്ചും വിശ്വാസം തകർത്ത് തങ്ങളുടെ പള്ളികളിൽ അധികാരം സ്ഥാപിക്കാൻ വന്നാൽ കയ്യും മെയ്യും മറന്ന് ചെറുക്കുമെന്നും മറ്റും വ്യക്തമാക്കുന്ന മുദ്രാവാക്യം വിളകളോടെയായിരുന്നു ഒരു വിഭാഗം വിശ്വാസികൾ പ്രർത്ഥന യാത്രകളിൽ പങ്കാളികളായത്.

പിറവത്ത് നടന്ന യാത്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതെന്നാണ് സഭാനേതൃത്വത്തിന്റെ വിലയിരുത്തൽ.ഇതുകഴിഞ്ഞാൽ പിന്നെ കൂടുതൽ വിശ്വാസികൾ സംഘടിച്ചത് കോതമംഗലത്താണെന്നും സഭാനേതാക്കൾ അവകാശപ്പെട്ടു.വരിക്കോലിയിലും ചാത്തമറ്റത്തും കണ്യാട്ടുനിരപ്പിലും ഓർത്തഡോക്സ് പക്ഷത്തിന്റെ കൈവശമിരുന്ന പള്ളിയിൽ പ്രവേശിക്കാനായതിൽ യാക്കോബായ വിശ്വാസികളിൽ വലിയൊരു വിഭാഗം ആഹ്ളാദത്തിലാണ്.വരിക്കോലിയിൽ പള്ളിയിലെത്തിയ വിശ്വസികളിൽ ഒരു വിഭാഗം സെമിത്തേരിയിൽ പോയി ഉറ്റവരുടെ കല്ലറകൾക്കുമുന്നിൽ പ്രാർത്ഥനയർപ്പിച്ചു.പിന്നീടാണ് പള്ളിയകത്ത് പ്രവേശിച്ചത്.പള്ളി പ്രവേശനം വിശ്വാസികളിൽ ഓരാൾ ലൈവായി ഫേസ്‌ബുക്കിലിട്ടിട്ടുമുണ്ട്.

തൃപ്പൂണിത്തുറയിൽ സമീപപ്രദേശത്തെ പള്ളികളിൽ നിന്നുള്ള വിശ്വാസികളും വൈദീകരും സഭാമേലധ്യക്ഷന്മാരും ചേർന്ന് പ്രാർത്ഥനയാത്ര നടത്തുകയും തുടർന്ന് പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തു.പ്രാർത്ഥന യാത്രിൽ പങ്കെടുക്കാനെത്തിയ ഒരു വിഭാഗം തൃപ്പൂണിത്തുറയിലേക്ക് എത്താതെ കണ്യാട്ട്നിരപ്പ് പള്ളിയിലേക്ക് പോകുകയായിരുന്നെന്നും ഇവർ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി മടങ്ങിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

ചാത്തമറ്റം പള്ളിയിൽ പ്രാർത്ഥനാ യാത്രയുമായി യാക്കോബായ വിശ്വാസികൾ എത്തുമ്പോൾ ഓർത്തഡോക്സ് പക്ഷത്തെ വൈദീകൻ പള്ളിയിലുണ്ടായിരുന്നെന്നും ഇദ്ദേഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ മറുപക്ഷം പ്രാർത്ഥന നടത്തിമടങ്ങിയെന്നുമാണ് സൂചന. പ്രാർത്ഥയാത്രകൾ എത്തുമെന്നറിഞ്ഞ് നെച്ചൂർ,മണ്ണത്തൂർ പള്ളികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.ഇതേത്തുടർന്ന് യാക്കോബായ വിശ്വാസികൾ പള്ളികൾക്ക് പുറത്തുനിന്ന് പ്രാർത്ഥന നടത്തി മടങ്ങി.

പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയെന്ന യാക്കോബായ പക്ഷത്തിന്റെ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നെന്നും പ്രാർത്ഥിക്കാൻ ആർക്ക് വേണെമെങ്കിലും തങ്ങളുടെ പള്ളികളിൽ വരാമെന്നും അടുത്ത ഞായറാഴ്ചയും ഇവർ പ്രാർത്ഥിക്കാൻ വന്നാലും ആരും തടയില്ലെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്പോൾ റമ്പാൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP