Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയായെങ്കിലും പാർട്ടി പ്രസിഡന്റ് പദവി തൽക്കാലം ഒഴിയില്ല; ജനതാദൾ അധ്യക്ഷനായി അടുത്ത മാസം വരെ കൃഷ്ണൻകുട്ടി തുടരും; പുതിയ അധ്യക്ഷന്റെ കാര്യം സംസ്ഥാന റാലിക്ക് ശേഷം തീരുമാനിക്കും

മന്ത്രിയായെങ്കിലും പാർട്ടി പ്രസിഡന്റ് പദവി തൽക്കാലം ഒഴിയില്ല; ജനതാദൾ അധ്യക്ഷനായി അടുത്ത മാസം വരെ കൃഷ്ണൻകുട്ടി തുടരും; പുതിയ അധ്യക്ഷന്റെ കാര്യം സംസ്ഥാന റാലിക്ക് ശേഷം തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനായി മന്ത്രി കെ. കൃഷ്ണൻകുട്ടി അടുത്ത മാസം വരെ തുടരും. അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തീരുമാനിക്കും. ഇന്ന് തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. ജനതാദൾ (എസ്)- ലോക് താന്ത്രിക് ജനതാ ദൾ ലയലനവും യോഗത്തിൽ ചർച്ചയായി. ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വം എംപി. വീരേന്ദ്ര കുമാറുമായി ചർച്ച നടത്തും. മുൻ മന്ത്രി മാത്യു ടി.തോമസ്. കെ.വേണു എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഏത് തീരുമാനത്തിലും അതൃപ്തിയില്ലെന്ന് മാത്യു ടി തോമസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP