Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുനർനിർമ്മാണം പ്രളയാനുഭവങ്ങൾ പാഠമാക്കി; ഇനി കെട്ടിട നിർമ്മാണം ശാസ്ത്രീയമായ രീതിയിൽ മാത്രം; ജിയോള്ളിക്കൽ സർവ്വേ റിപ്പോർട്ട് ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റവന്യു മന്ത്രി

പുനർനിർമ്മാണം പ്രളയാനുഭവങ്ങൾ പാഠമാക്കി; ഇനി കെട്ടിട നിർമ്മാണം ശാസ്ത്രീയമായ രീതിയിൽ മാത്രം; ജിയോള്ളിക്കൽ സർവ്വേ റിപ്പോർട്ട് ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റവന്യു മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രളയത്തിന്റെ അനുഭവങ്ങൾ പാഠങ്ങളാക്കി പുനർനിർമ്മാണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. വാസയോഗ്യവും അല്ലാത്തതുമായ സ്ഥലങ്ങളെ കുറിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നതുപോലെ അന്തിമ റിപ്പോർട്ട് വേഗത്തിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. നേരത്തെ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെയായിരുന്നു വീടും കെട്ടിടവും നിർമ്മിച്ചിരുന്നത്. ഇനി ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കും വിധത്തിലുള്ള പുനർനിർമ്മാണമാണ് നടത്തേണ്ടത്. പശ്ചിമഘട്ട മേഖലയിൽ ഉരുൾപൊട്ടലിലും തീരദേശമേഖലയിൽ പ്രളയത്തിലും പലരുടേയും ഭൂമിയും വീടും ഒലിച്ചുപോയിട്ടുണ്ട്.

ഇത്തരത്തിലുള്ളവർക്ക് ഭൂമി കണ്ടെത്തുന്നതിനായി എല്ലാ ജില്ലാകളക്ടർമാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാടും ഇടുക്കിയിലുമാണ് കൂടുതലായും ഭൂമി ഒലിച്ചുപോയത്. ദുരിതമനുഭവിക്കുന്നവർക്കായി ഭൂമി കണ്ടെത്തി ഭവന നിർമ്മാണം എളുപ്പത്തിൽ നടത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.പ്രളയത്തെ തുടർന്നു ദുരിതാശ്വാസ ക്യാമ്പിൽ ഇനിയും 900 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും സർക്കാർ ഒരുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചു നൽകും. പ്രളയത്തിനു ശേഷം നാലുമാസം സർക്കാർ വേഗത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP