Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനാൽ 16 കാരി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

ഗർഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനാൽ 16 കാരി ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 3 മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു.പ്രതിയായ കഠിനംകുളം പുതുവൽ വയലിൽ വീട്ടിൽ സുരേഷ് മകൻ മനോജിനെ (29)യാണ് കോടതി ശിക്ഷിച്ചത്.

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.ഗർഭിണിയായെന്നറിഞ്ഞപ്പോൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത വേളയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ഡോക്ടർക്ക് വെളിപ്പെട്ടത്.കഠിനംകുളം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP