Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവ്വീസിൽ കറിയിട്ടും ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്നത് നിരവധി ഡോക്ടർമാർ; നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്ത ഡോക്ടറെ പിരിച്ച് വിട്ടു; കൂടുതൽപേർക്കെതിരെ ശക്തമായ നടപടി വരുന്നു

സർവ്വീസിൽ കറിയിട്ടും ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്നത് നിരവധി ഡോക്ടർമാർ; നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്ത ഡോക്ടറെ പിരിച്ച് വിട്ടു; കൂടുതൽപേർക്കെതിരെ ശക്തമായ നടപടി വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജോലിക്കു ഹാജരാകാതെ മുങ്ങി നടക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെയും ഡെന്റൽ കോളജുകളിലെയും ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. നോട്ടിസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന ഡോക്ടർമാരിലൊരാളെ സർവീസിൽനിന്നു നീക്കം ചെയ്ത് ഉത്തരവിറങ്ങി. അനധികൃതമായി അവധിയെടുത്തു മുങ്ങിയ 50 ഡോക്ടർമാരിൽ 9 പേർ മാത്രമാണു സർക്കാർ നൽകിയ നോട്ടിസിനോടു പ്രതികരിച്ചത്. ബാക്കി 41 പേരെയും പിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറെ പുറത്താക്കി ഉത്തരവിറങ്ങിയത്.

സർക്കാർ വകുപ്പിൽ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോവുകയോ സ്വകാര്യ മേഖലയിൽ ജോലി തേടുകയോ ചെയ്ത ഡോക്ടർമാർക്കെതിരെയാണു നടപടി. ഇത്തരത്തിൽ 50 പേർ മെഡിക്കൽ കോളജുകളിലും ഡെന്റൽ കോളജുകളിലുമായി സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇവർക്കെതിരെ നടപടിയെടുക്കാൻ കേരള സർവീസ് ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കുകയും ചെയ്തു. ആദ്യഘട്ടമായി അവർക്കു നോട്ടിസ് നൽകി. നടപടിയെടുക്കുമെന്നറിയിച്ചു പത്രങ്ങളിൽ പരസ്യവും നൽകി. 9 ഡോക്ടർമാർ മാത്രമാണു നോട്ടിസിനോടു പ്രതികരിച്ചത്.

ജോലിയിൽ തിരികെ പ്രവേശിക്കാൻ സമ്മതമാണെന്നറിയിച്ചവർക്ക് അതിന് അനുവാദം നൽകി. ബാക്കിയുള്ളവരെ പിരിച്ചുവിടുന്ന കാര്യത്തിൽ പിഎസ്‌സിയുടെ നിർദേശപ്രകാരമാണു നടപടി തുടങ്ങിയത്. 2013 ഡിസംബർ 31 മുതൽ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന ഡോക്ടർക്കെതിരെയാണു കഴിഞ്ഞ ദിവസം നടപടിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP