Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗികാരോപണം നേരിടുന്ന പികെ ശശി എംഎൽഎക്കതിരെ പൊലീസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി സ്വീകരിച്ചു; ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് വിശദമായ വാദം കേൾക്കാൻ ജനുവരി ആദ്യ വാരത്തേക്ക് മാറ്റി; പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാർട്ടിതല അന്വേഷണത്തിന് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് ഹരജിക്കാരൻ; ഒടുവിൽ ശശി നിയമത്തിന്റെ വഴിയിൽ വരുമോ?

ലൈംഗികാരോപണം നേരിടുന്ന പികെ ശശി എംഎൽഎക്കതിരെ പൊലീസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി സ്വീകരിച്ചു; ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് വിശദമായ വാദം കേൾക്കാൻ ജനുവരി ആദ്യ വാരത്തേക്ക് മാറ്റി; പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാർട്ടിതല അന്വേഷണത്തിന് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് ഹരജിക്കാരൻ; ഒടുവിൽ ശശി നിയമത്തിന്റെ വഴിയിൽ വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സ്വന്തം പാർട്ടിയിലെ വനിതാ നേതാവിൽനിന്ന് ലൈംഗികാരോപണം നേരിട്ട ഷൊർണ്ണൂർ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ക്കോടതി ഫയലിൽ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് വിശദമായ വാദം കേൾക്കാൻ കേസ് ജനുവരി ആദ്യ വാരത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയിൽ വരുന്ന പരാതിയിൽ, ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് എഴുവന്തല സ്വദേശി ടി.എസ്. കൃഷ്ണകുമാറാണ് അഡ്വ: പി.അബ്ദുൽ നിഷാദ് അങ്ങാടിപ്പുറം മുഖേന ഹരജി നൽകിയത്.

ഡിവൈ.എഫ്.ഐയുടെ പ്രാദേശിക വനിതാ നേതാവ് പി.കെ. ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാർട്ടിതല അന്വേഷണത്തിന് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് ഹരജിയിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാർട്ടി എംഎ‍ൽഎയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ശശിക്കെതിരായ പരാതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം ഇവർക്കും ബാധകമാണ്. അതിനാൽ, ഇത്തരം പരാതിയിൽ പാർട്ടിതല അന്വേഷണം മതിയായതല്ലെന്നും അന്വേഷണം നടത്താൻ പാർട്ടിക്ക് അധികാരമില്ലെന്നും ക്രിമിനൽ കേസിൽ ഉചിത അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

ഹരജി പൊതുതാൽപര്യ ഹരജിയായി കണക്കാക്കുവാൻ പറ്റുമോ എന്ന സംശയത്താൽ ഹൈക്കോടതി രജിസ്ട്രി കേസ് നമ്പർ ചെയ്തിരുന്നില്ല . കേസ് ചീഫ് ജസ്റ്റിസ് ഉൾപ്പട്ട ബെഞ്ചിന് മുന്നിൽ വന്നപ്പോൾ കേസ് നമ്പർ ചെയ്ത് അവധിക്കാലം കഴിഞ്ഞ് ജനുവരി ആദ്യവാരത്തിൽ വിശദമായി വാദം കേൾക്കുന്നതിനായി ഉത്തരവാകുകയായിരുന്നു.

ആരും കോടതിയിൽ ചോദ്യം ചെയ്യാത്ത ഈ അനീതിയെ ചോദ്യം ചെയ്ത ടി.എസ്. കൃഷ്ണകുമാറാണ് അഡ്വ: പി.അബ്ദുൽ നിഷാദിനും സോഷ്യൽ മീഡിയിൽ്നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നുമുണ്ട്. പാർട്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും പി.കെ ശശി നാട്ടിൽ വിലസി നടക്കയാണ്.മറ്റുള്ളവർക്ക് പൊലീസ് സ്റ്റേഷൻ ,പാർട്ടിക്കാർക്ക് പാർട്ടി ഓഫീസ് എന്ന നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതികരിച്ച് ിരവധിപേർ ഇവരെ അഭിനന്ദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP