Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

രോഡരികിൽ വിൽപ്പനയ്ക്ക് വെച്ച പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബം ആശുപത്രിയിൽ; പൈനാപ്പിൾ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം; കീടനാശിനിയുടെ അളവ് കൂടിയത് കാരണമാകാമെന്ന് ഡോക്ടർമാർ

രോഡരികിൽ വിൽപ്പനയ്ക്ക് വെച്ച പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബം ആശുപത്രിയിൽ; പൈനാപ്പിൾ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം; കീടനാശിനിയുടെ അളവ് കൂടിയത് കാരണമാകാമെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വിൽപനക്കായി ഇതര സംസ്ഥാനത്ത് നിന്നിറക്കുന്ന പഴവർഗങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ദേശീയപാതയോരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇത്തരം പഴവർഗങ്ങളിൽ കീടനാശനിയുടെ അളവ് കൂടുതലാണെന്നത് ഉപഭോക്താക്കൾ അറിയുന്നില്ല. മൂന്നിയൂരിൽ റോഡരികിലെ വിൽപന കേന്ദ്രത്തിൽ നിന്ന് പൈനാപ്പിൾ വാങ്ങി കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിനാകെ ദേഹാസ്വാസ്ഥം പിടിപെട്ടിരിക്കുകയാണ്. ദേശീയപാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുന്നിയൂർ തലപ്പാറ സ്വദേശികളായ വലിയപറമ്പിൽ വീട്ടിൽ പൂക്കാടൻ അഷ്റഫ് (40), ഭാര്യ ഷാഹിദ (35), മകൻ അൻഷിഫ് റഹ്മാൻ(16) എന്നിവരാണ് ദേഹാസ്വസ്ഥം അനുഭവപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

ദേശീയപാത പടിക്കൽ ഭാഗത്ത് വാഹനങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നാണ് ഇവർ പൈനാപ്പിൾ വാങ്ങിച്ചിരുന്നത്. കഴിഞ്ഞ ദിവസം പൈനാപ്പിൾ കഴിച്ച അഷ്റഫിനും ഭാര്യ ഷാഹിദക്കുമാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അസഹ്യമായ വയറുവേദയും ചർദ്ദിയുമുണ്ടാവുകയായിരുന്നു. രാവിലെ മകൻ അൻഷിഫ് റഹ്മാനും പൈനാപ്പിൾ കഴിച്ചതോടെ അൻഷിഫിനും ഇതേ അനുഭവമുണ്ടായി. തുടർന്നാണ് ഇവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇപ്പോഴും ഇവർ ചികിത്സയിലാണ്.അന്യ സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി ദിനം പ്രതി ദേശീയ പാതയോരങ്ങളിൽ വലിയ ലോറി കളിലായി എത്തിച്ചു വിൽപ്പന നടത്തുന്ന ഇത്തരം പഴവർഗ്ഗങ്ങളിൽ വൻ തോതിൽ മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം പഴവർഗ്ഗങ്ങൾ വ്യാപകമായി വിൽപ്പനക്കെത്തുന്നത് തടയാൻ കർശന പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. സംഭവം വിവാദമായതോടെ പൈനാപ്പിൾ കച്ചവടം നടത്തിയ ആൾ കച്ചവടം നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP