Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയി; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ പുതിയ നിയമം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ശിക്ഷ വിധിച്ച് സെഷൻസ് കോടതി; ഒന്നാം പ്രതിക്ക് ശിക്ഷ 25 വർഷം

പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയി; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ പുതിയ നിയമം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ശിക്ഷ വിധിച്ച് സെഷൻസ് കോടതി; ഒന്നാം പ്രതിക്ക് ശിക്ഷ 25 വർഷം

രഞ്ജിത് ബാബു

കാസർഗോഡ്: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ കേരള ചരിത്രത്തിൽ ഏറ്റവും വലിയ ശക്ഷ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തെ പുതിയ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഏറ്റവും ഉയർന്ന ശിക്ഷയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് (1) ജഡ്ജി പി.എ. ശശികുമാർ വിധിച്ചത്.

കേസിലെ ഒന്നാം പ്രതിക്ക് 25 വർഷത്തെ കഠിന തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതിക്ക് 20 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ്. ഓട്ടോഡ്രൈവർ ബദിയടുക്ക-ബാറഡുക്കയിലെ എ.ഇബ്രാഹിം ഖലീൽ (30) , സുഹൃത്തായ ബീജെന്തടുക്കയിലെ ബി.എ. ഖാലിദ് (30), എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2013 ജൂലായ് 13 ന് രാവിലെ സ്‌ക്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഒന്നാം പ്രതിയായ ഇബ്രാഹിം ഖലീൽ സ്‌ക്കൂളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. തുടർന്ന് ഓട്ടോ നിർത്താതെ ബീജെന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ എത്തിക്കുകയും ചെയ്തു. സുഹൃത്തായ ഖാലിദിനെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ കേസിൽ ആകെ 23 സാക്ഷികളുണ്ടായിരുന്നു. 13 സാക്ഷികളേയും കോടതി വിസ്തരിച്ചു.

രണ്ട് പ്രതിഭാഗം സാക്ഷികളേയും വിസ്തരിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിന് അഞ്ച് വർഷം വീതവും ബലാത്സംഗ കേസിൽ 25 ഉം 20 ഉം വർഷം വീതവുമാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികൾ പിഴയടച്ചാൽ ആ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ ശുപാർശ പ്രകാരം സർക്കാറിൽ നിന്നും ധനസഹായം ലഭ്യമാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സിഐ. മാരായിരുന്ന സി.കെ. സുനിൽ കുമാർ, പ്രേം സദൻ എന്നിവരാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. സിഐ. ഡോ. ബാലകൃഷ്മൻ കുറ്റ പത്രം സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP