Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൻഡമാനിലെ മൂന്നുദ്വീപുകളുടെ പേരുകൾ മാറ്റുന്നു; പ്രഖ്യാപനം 30ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്

ആൻഡമാനിലെ മൂന്നുദ്വീപുകളുടെ പേരുകൾ മാറ്റുന്നു; പ്രഖ്യാപനം 30ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്നുദ്വീപുകൾക്ക് പുനർനാമകരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇവയുടെ പേരുകൾ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റുന്നത്. സ്വാതന്ത്ര്യ സമരസേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസ്‌പോർട്ട് ബ്‌ളെയറിൽ 1943 ഡിസംബർ മുപ്പതിന് ദേശീയപതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ദ്വീപുകൾ പുനർനാമകരണം ചെയ്യുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബ്രിട്ടീഷ് ജനറലായിരുന്ന ഹെന്റി ഹാവ്‌ലോക്കിന്റെ സ്മരണാർഥമാണ് ഹാവ്‌ലോക്ക് ദ്വീപിന് ആ പേരു ലഭിച്ചത്. മേഖലയിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ മുപ്പതിന് പോർട്ട് ബ്‌ളെയർ സന്ദർശിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രധാനമന്ത്രിയാകും ദ്വീപുകളുടെ പുത്തൻപേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മോദിയെ അനുഗമിക്കുന്നുണ്ട്. ദ്വീപുകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈവർഷം ഉത്തർ പ്രദേശിലെ പ്രമുഖനഗരങ്ങളുടെ പേര് യോഗി ആദിത്യനാഥ് സർക്കാർ മാറ്റിയത് വലിയവിവാദമായിരുന്നു. അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നുമാണ് മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP