Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 5 പ്രതികളെ സിബിഐ കോടതി ചോദ്യം ചെയ്തു

80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 5 പ്രതികളെ സിബിഐ കോടതി ചോദ്യം ചെയ്തു

പി നാഗരാജ്

തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ ബാങ്ക് മാനേജരടക്കം 5 പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻഭാഗം തെളിവെടുപ്പ് പൂർത്തിയായതായി സിബിഐ അറിയിച്ചതിനെ തുടർന്നാണ് ജഡ്ജി ജെ.നാസർ പ്രതികളെ ചോദ്യം ചെയ്തത്. പ്രതി ഭാഗം സാക്ഷികളോ രേഖകളോ ഉണ്ടെങ്കിൽ ഡിസംബർ 31 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ (എസ്.ബി.എച്ച്) തിരുവനന്തപുരം മുൻ ബ്രാഞ്ച് മാനേജർ ചെന്നൈ സ്വദേശി കെ.വിജയ ലക്ഷ്മി, ചാർട്ടേഡ് അക്കൗണ്ടന്റ് തമ്പാനൂർ സ്വദേശി എച്ച്.കൃഷ്ണമൂർത്തി , ' സ്വർഗ്ഗം ഭൂമിയിൽ ' എന്ന വ്യാജ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി തൃശ്ശിനാപ്പള്ളി സ്വദേശി എസ്.പത്മനാഭൻ ,ചെന്നൈ ജാഫർഖാൻ പെറ്റ് സ്വദേശി മഹേഷ് എന്ന എസ്.രാമ സുബ്രമണ്യൻ, കിള്ളിപ്പാലം പ്രേം നഗർ നിവാസി എൻ.ഗണേശൻ എന്നിവരാണ് കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ.

2005-06 കലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾ ഗൂഢാലോചന നടത്തി വ്യാജരേഖകൾ ഉപയോഗിച്ച് ലോൺ തരപ്പെടുത്തുകയും അക്കൗണ്ടിൽ തിരിമറി നടത്തി 80 ലക്ഷം രൂപയുടെ നഷ്ടം ബാങ്കിന് സംഭവിപ്പിച്ചുവെന്നുമാണ് കേസ്.2008 ഫെബ്രുവരി 15 നാണ് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം സിബിഐ യൂണിറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 420 ( വഞ്ചന), 409 (പൊതുസേവകർ നടത്തുന്ന ട്രസ്റ്റ് ലംഘനം) ,477 (കണക്കുകളിലെ വ്യാജീകരണം), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (2) ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളെ സഹായിച്ച് സ്ഥാപനത്തിന് നഷ്ടം വരുത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ കോടതി വിചാരണ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP