Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ്മയങ്ങൾ ഒളിപ്പിച്ച് ജടായുപാറ നാളെ മിഴി തുറക്കും; പുതുവർഷ ആഘോഷങ്ങൾ എൽഇഡി ബലൂണുകൾ പറത്തി ഗവർണ്ണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

വിസ്മയങ്ങൾ ഒളിപ്പിച്ച് ജടായുപാറ നാളെ മിഴി തുറക്കും; പുതുവർഷ ആഘോഷങ്ങൾ എൽഇഡി ബലൂണുകൾ പറത്തി ഗവർണ്ണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക ടൂറിസം ഭൂപടത്തിൽ ഏറ്റവും വലിയ പക്ഷിശിൽപ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എർത്ത്‌സ് സെന്ററിൽ പുതുവർഷ ആഘോഷങ്ങൾ ഗവർണ്ണർ ജ. പി സദാശിവം ഉദ്ഘാടനം ചെയ്യും. ഡിസംബർ 31 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും..

എൽ ഈ ഡി ബലൂണുകൾ ആകാശത്തേക്ക് പറത്തിയാകും ജടായുവിൽ പുതുവർഷത്തെ വരവേൽക്കുന്നതെന്ന് ജടായു ഏർത്ത് സ് സെന്റർ ഭാരവാഹികൾ അറിയിച്ചു. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതൽ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇൻഡിപോപ്പ് (Indipop) സംഗീതനിശയും അരങ്ങേറും. പുതുവർഷാഘോഷങ്ങളിൽ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റും ഉണ്ട്.

എൻ കെ പ്രേമചന്ദ്രൻ എം പി , ചടയമംഗലം എം എൽ എ മുല്ലക്കര രത്നാകരൻ, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും.

കൂടാതെ ഈ മാസം 22ന് ആരംഭിച്ച ജടായു കാർണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാൽ നടത്തം, തനത് ഭക്ഷ്യമേള എന്നിവയും എല്ലാദിവസവും സംഘടപ്പിച്ചിട്ടുണ്ട് . ജടായു കാർണിവൽ ജനുവരി 22ന് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP