Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി 16 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും; ദേശീയ പണിമുടക്ക് അതിനുള്ള റിഹേഴ്‌സൽ മാത്രം; ദേശീയപണിമുടക്ക് കേരളത്തിൽ കെ.എസ്.ആർ.ടി.സിയിലെ പീഡനങ്ങൾക്കെതിരെയെന്ന് തമ്പാനൂർ രവി

ജനുവരി 16 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും; ദേശീയ പണിമുടക്ക് അതിനുള്ള റിഹേഴ്‌സൽ മാത്രം; ദേശീയപണിമുടക്ക് കേരളത്തിൽ കെ.എസ്.ആർ.ടി.സിയിലെ പീഡനങ്ങൾക്കെതിരെയെന്ന് തമ്പാനൂർ രവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ രണ്ടരക്കൊല്ലമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന തൊഴിലാളി പീഡനങ്ങൾക്കെതിരെയായിരിക്കും ജനുവരി 8,9 തീയതികളിൽ നടക്കുന്ന പണിമുടക്കെന്ന് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി. ജനുവരി 16 മുതൽ കെ.എസ്.ആർ.ടി.സിയിൽ നടക്കാൻ പോകുന്ന അനിശ്ചിതകാല പണിമുടക്കിന്റെ റിഹേഴ്‌സൽ കൂടിയാണ് ഈ ദിവസങ്ങളിലെ സമരം.കേന്ദ്രസർക്കാരിനോട് തൊഴിലാളികൾ ആവശ്യപ്പെടുന്ന അതേ ആവശ്യങ്ങൾ തന്നെയാണ് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾ പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നത്. തൊഴിൽ നിയമങ്ങളും മിനിമം വേതനവും കെ.എസ്.ആർ.ടി.സിയിൽ നിഷേധിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്. പതിനഞ്ച് വർഷം സർവീസുള്ള 4000 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 

സ്വകാര്യബസുടമകളേയും അനധികൃത പാരലൽ സർവീസുകാരേയും സഹായിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എം.ഡി ടോമിൻ തച്ചങ്കരി നടപ്പാക്കുന്നത്. ജീവനക്കാർ അധികമെന്ന് വാദിക്കുന്നവർ ജോലികൾ പലതും പുറംകരാറുകാർക്ക് നൽകുന്നു. നിലവിലെ സർവീസുകൾ ഒരോന്നായി വെട്ടിക്കുറയ്ക്കുന്നു.കെ.എസ്.ആർ.ടി.സി രൂപീകൃതമായതിന് ശേഷം ചരിത്രത്തിലാദ്യമാണ് ഇത്രയേറെ സർവീസ് വെട്ടിക്കുറച്ചത്. ഇത് വലിയ യാത്രാക്ലേശത്തിന് കളമൊരുക്കി. ജീവനക്കാരും ജനങ്ങളും ഒരുപോലെ ദുരിതത്തിലായി. പരിഷ്‌ക്കാരങ്ങൾ ഓരോന്നും നടപ്പിലാക്കിയിട്ടും കെ.എസ്.ആർ.ടി.സിക്ക് ലാഭമില്ലെന്നും തമ്പാനൂർ രവി പറഞ്ഞു.

വൈക്കം വിശ്വാൻ, കാനം രാജേന്ദ്രൻ, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ,പന്ന്യൻ രവീന്ദ്രൻ, കെ.പി.രാജേന്ദ്രൻ തുടങ്ങിയ ഇടതുനേക്കാൾ വിമർശിക്കുന്നത് തച്ചങ്കരിയുടേത് ഇടതുസർക്കാർ നയമല്ലെന്നാണ്. സർക്കാർ നയം മാത്രമാണ് താൻ നടപ്പിലാക്കുന്നതെന്നും തന്നെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുമാണെന്നാണ് തച്ചങ്കരിയുടെ വാദം. ഈ വാദപ്രതിവാദത്തിൽ ഇന്നുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടുമില്ല. ഇതിൽ നിന്നുതന്നെ ഇടതുപക്ഷ മുന്നണിയിൽ തന്നെ സി.എം.ഡിയുടെ നിലപാടിലും നടപടികളിലും അഭിപ്രായ വ്യത്യാസമുണ്ടെന്നു വേണം മനസിലാക്കാൻ. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികളെല്ലാം സർക്കാരിന്റേയും തച്ചങ്കരിയുടേയും നടപടികൾക്കെതിരാണ്. സർക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിവാശിയും അപ്രായോഗിക സമീപനങ്ങളുമാണ് എല്ലാ പ്രശ്‌നങ്ങൾക്കും ആധാരമെന്നും തമ്പാനൂർ രവി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP