Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിടികൂടിയത് പായ്ക്കറ്റ് ഒന്നിന് 5000 രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ; കുറ്റിപ്പുറത്ത് വിൽപ്പനയ്ക്കായി കൊണ്ട് വന്നത് ആന്ധ്രയിൽ നിന്ന് എത്തിച്ച ഹാഷിഷ്; എക്‌സൈസ് സംഘത്തിന്റെ വലയിലായത് എടപ്പാൾ സ്വദേശി `തത്ത` ബഷീർ

പിടികൂടിയത് പായ്ക്കറ്റ് ഒന്നിന് 5000 രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ; കുറ്റിപ്പുറത്ത് വിൽപ്പനയ്ക്കായി കൊണ്ട് വന്നത് ആന്ധ്രയിൽ നിന്ന് എത്തിച്ച ഹാഷിഷ്; എക്‌സൈസ് സംഘത്തിന്റെ വലയിലായത് എടപ്പാൾ സ്വദേശി `തത്ത` ബഷീർ

എംപി റാഫി

മലപ്പുറം: പായ്ക്കറ്റ് ഒന്നിന് 5000 രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ. ആന്ധ്രയിലെ കുഗ്രാമത്തിൽ നിന്നും ഹാഷിഷെത്തിക്കുന്നത് യുവാക്കളായ സ്ഥിരം ഉപഭോക്താക്കൾക്കു വേണ്ടിയെന്ന് പ്രതിയുടെ മൊഴി. കുറ്റിപ്പുറം ടൗണിൽ വിൽപ്പനക്ക് കൊണ്ടുവന്ന കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായാണ് എടപ്പാൾ വെങ്ങിണിക്കര സ്വദേശി തത്ത ബഷീർ എന്ന മുഹമ്മദ് ബഷീർ (39) നെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടിയത്.

ഇയാൾ സ്ഥിരം ലഹരി വിൽപന കേസിലെ പ്രതിയാണ്. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം വീതമുള്ള പത്ത് പായ്ക്കറ്റുകളിലായി 50gm ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാർക്കിടയിൽ 5000 വില വരും. ഹാഷിഷ് ഓയിൽ ആന്ധ്രയിലെ ഉൾ ഗ്രാമമായ തുനി ദാർക്കോണ്ട എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതിന് ജില്ലയിൽ ധാരാളം ആവശ്യക്കാരുണ്ടെന്നും കൂടുതലും യുവാക്കളാണെന്നും എക്‌സൈസൈസിന് വിവരം ലഭിച്ചു.

ആന്ധ്രയിലെ ഉൾവനങ്ങളിൽ കൃഷി ചെയ്യുന്ന കഞ്ചാവ് പ്രത്യേക രീതിയിൽ വാറ്റിയെടുത്താണ് ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ് ഓയിലുമായി പൊന്നാനി എക്‌സൈസ് റേഞ്ച് പിടികൂടിയതി തെ തുടർന്ന് ഇയാൾ പ്രവർത്തനമേഖല കറ്റിപ്പുറം ഭാഗത്തേക്ക് മാറ്റുകയായിരുന്നു.

ഇത് മനസ്സിലാക്കിയ എക്‌സൈസ് റേഞ്ചിലെ വനിതകളടങ്ങിയ നിഴൽ എക്‌സൈസ് ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജിജി പോൾ , പ്രിവന്റീവ് ഓഫീസർ രതീഷ്.വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു ശങ്കർ, ഹംസ, വിനേഷ്, രഞ്ജിത്ത് ,വിഷ്ണുദാസ് ,ജ്യോതി, രജിത, ദിവ്യ എക്‌സൈസ് ഡ്രൈവർ ശിവകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP