Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഗുരുതരമായ സാഹചര്യം; രാഷ്ട്രപതി ഭരണം അനിവാര്യമെന്നും എഴുത്തുകാരനും ബിജെപി രാജ്യസഭാ എം പി യുമായ രാകേശ് സിൻഹ; കേരളം ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എം പിയുടെ ആവശ്യം

കേരളത്തിൽ ഗുരുതരമായ സാഹചര്യം; രാഷ്ട്രപതി ഭരണം അനിവാര്യമെന്നും എഴുത്തുകാരനും ബിജെപി രാജ്യസഭാ എം പി യുമായ രാകേശ് സിൻഹ; കേരളം ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എം പിയുടെ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ കേരളത്തിലെ ഇടത് സർക്കാറിനെതിരെ ബിജെപിയും സംഘപരിവാറും കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്ര സർക്കാറും വിഷയത്തിൽ കേരള സർക്കാറിനെ പിരിച്ചുവിടുമെന്നൊക്കെയുള്ള ഭീഷണികളുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഷ്ട്രപതി ഭരണം അനിവാര്യമായിരിക്കുകയാണെന്നുമുള്ള വാദവുമായി എഴുത്തുകാരനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രാകേശ് സിൻഹ രംഗത്ത് വന്നത്.

കോഴിക്കോട് എം എ കൃഷ്ണൻ നവതിയോടനുബന്ധിച്ച് തപസ്യ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ആഭ്യന്തര കലാപത്തിന് സമാപനമായ സ്ഥിതിയിലാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും പറഞ്ഞ അദ്ദേഹം ശബരമല പ്രശ്നത്തിന്റെ പേരിൽ നിരപരാധികളെ ജയിലിടയ്ക്കുകയാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും വൻതുക പിഴ ഈടാക്കുകയും ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തി.

മറ്റെവിടെയും കേൾക്കാത്ത നടപടികളാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശബരിമല യുവതീപ്രവേശം സ്ത്രീകളുടെ സാമൂഹ്യമോ സാമ്പത്തികമോ ആയ എന്തു പരിവർത്തനത്തെയാണ് സാധ്യമാക്കുക. സിപിഎം ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോവുകയാണ്. പ്രതിപക്ഷത്തുള്ളപ്പോൾ ഭരണപക്ഷത്തെ ആക്രമിക്കുക, ഭരണപക്ഷത്തുള്ളപ്പോൾ മറ്റുള്ളവരെ ഇല്ലാതാക്കുക ഇതാണ് സിപിഎം അനുവർത്തിക്കുന്നത്. എന്നാൽ ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകാനാവില്ല. കമ്മ്യൂണിസ്റ്റുകൾക്ക് ദേശവിരുദ്ധ മനോഭാവം ജന്മനാ ഉള്ളതാണ്. ഇരട്ടത്താപ്പും വ്യാജപ്രചാരണവുമാണ് അവരുടെ രീതി. ഭാരതമെന്ന ആശയത്തെതന്നെ ഇല്ലാതാക്കാനാണ് അവർ ശ്രമിച്ചത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെചരിത്രം അതാണ് സൂചിപ്പിക്കുന്നത്.

പാശ്ചാത്യ ആശയം അടിച്ചേൽപ്പിക്കുകയാണ് കമ്മ്യൂണിസം. ഭാരതീയ മനസ്സിനെ അപകോളനീകരിക്കുകയെന്ന ദൗത്യം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻ കുട്ടി മാസ്റ്റർ, ജനം ടിവി മാനേജിങ് ഡയറക്ടർ പി. വിശ്വരൂപൻ, പി. ബാലകൃഷ്ണൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ, യു.പി. സന്തോഷ്, കെ.പി.വസന്തരാജൻ, അനിൽ പൂനൂർ എന്നിവർ സംസാരിച്ചു. ജനം ടിവി മാനേജിങ് ഡയറക്ടർ പി. വിശ്വരൂപനെ രാകേശ് സിൻഹ എംപി. ആദരിച്ചു.

മാധ്യമ സെമിനാറിൽ പല പ്രമുഖ മാധ്യമ പ്രവർത്തകരും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിൽ പലരും പരിപാടിക്ക് എത്തിയില്ല. ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളിലുള്ള പ്രതിഷേധത്തെ തുടർന്ന് പ്രധാനപ്പെട്ട മാധ്യമങ്ങളും പരിപാടി റിപ്പോർട്ട് ചെയ്യാനായി എത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP