Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഭമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മേള കാണാൻ താങ്കൾ തീർച്ചയായും എത്തണം; വാരണാസിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് യുപി മന്ത്രി

കുഭമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മേള കാണാൻ താങ്കൾ തീർച്ചയായും എത്തണം; വാരണാസിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് യുപി മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുംഭമേളക്കായി ഉത്തർപ്രദേശിലെ പ്രയാഗ് രാജ് നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഉത്തർപ്രദേശ് കായിക യുവജനക്ഷേമ മന്ത്രി ഡോ. നീൽകണ്ഠ് തിവാരി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുംഭമേളയിലേക്കും ജനുവരി 21 മുതൽ 23 വരെ വാരണാസിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും ഗവർണർ പി. സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽ കണ്ട് ക്ഷണിച്ച ശേഷമാണ് മന്ത്രി തിവാരി മാധ്യമങ്ങളെ കാണാൻ എത്തിയത്.

കുംഭമേളയിൽ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതായും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തം സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും തീർത്ഥാടകരും വിശ്വാസികളും വിനോദസഞ്ചാരികളും എത്തുന്ന കുംഭമേളക്ക് ജനുവരി 15ന് പ്രയാഗ്രാജിലെ ത്രിവേണി സ്നാനഘട്ടങ്ങളിലാണ് തുടക്കമാകുന്നത്.

ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേളക്ക് ഔപചാരികമായി തുടക്കം കുറിക്കും. 192 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരും സന്ദർശകരും ഇക്കുറി കുംഭമേളയിൽ പങ്കെടുക്കും. 71 രാജ്യങ്ങളുടെ പ്രതിനിധികൾ ത്രിവേണീ തീരത്ത് തീർത്ഥാടനത്തിന് മുന്നോടിയായി കൊടികൾ ഉയർത്തിയിട്ടുള്ളതായി തിവാരി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP