Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സിപിഎം തീരുമാനം സ്വാഗതാർഹം; ഇത് വൈകി വന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സിപിഎം തീരുമാനം സ്വാഗതാർഹം; ഇത് വൈകി വന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹർത്താലിന്റെയും മറ്റും മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള മന്ത്രിസഭയുടെ തീരുമാനം സി പി എമ്മിന്റെ വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിച്ച് അതിന്റെ മറവിൽ ഏറ്റവും കൂടുതൽ പൊതുസ്വത്തും സ്വകാര്യസ്വത്തും നശിപ്പിച്ചിട്ടുള്ളത് സി പി എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അവർ അധികാരത്തിലേറിയപ്പോൾ, ബിജെപിക്കാർ അതു തന്നെ ചെയ്യുന്നത് കണ്ടപ്പോഴാണ് സി പി എമ്മിന് യാഥാർഥ്യം തിരിച്ചറിയാൻ കഴിഞ്ഞത്. ഇപ്പോഴെങ്കിലും സിപിഎമ്മിന് അത് തെറ്റാണെന്ന മനസിലായതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മിന്നൽ ഹർത്താലുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ആഭ്യന്തരമന്ത്രിയായിരിക്കെ താൻ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബില്ല് ഈ സർക്കാർ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഒരിക്കലും അക്രമത്തിൽ വിശ്വസിക്കുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹർത്താലുകൾ പാടില്ല എന്നാണ് യു.ഡി.എഫ് നയം. അവസാന ആയുധമായാണ് ഹർത്താൽ പ്രയോഗിക്കേണ്ടത്.മൂന്നുദിവസം മുമ്പ് നോട്ടീസ് നൽകിയേ ഹർത്താൽ പ്രഖ്യാപിക്കാവൂ എന്നാണ് ആ ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നത്. അന്ന് ആ ബില്ല് കൊണ്ടുവന്നപ്പോൾ കരിനിയമം എന്നുപറഞ്ഞ് ശക്തമായി എതിർത്തത് ഇടതുമുന്നണി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP