Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാവക്കാട് മുല്ലത്തറ റോഡ് നവീകരണം; ജോലി ഇഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്ന് ആരോപണം; എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്

ചാവക്കാട് മുല്ലത്തറ റോഡ് നവീകരണം; ജോലി ഇഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്ന് ആരോപണം; എംഎൽഎ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: ദേശീയപാത മുല്ലത്തറയിൽ സിമന്റുകട്ട വിരിക്കുന്ന ജോലി ഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്നാരോപിച്ച് കെവി അബ്ദുൽ കാദർ എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ചാവക്കാട് സെന്ററിൽ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർണ് നടന്ന ധർണ ഡിസിസി സെക്രട്ടറി സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കെ ഡി വീരമണി, കെ വി ഷാനവാസ്, സി മുസ്താക്കലി, എം എസ് ശിവദാസ്, ലൈലാ മജീദ്, ബീന രവിശങ്കർ, ആന്റോ തോമസ്, കെ വി സത്താർ, പി പി ബദറുദ്ദീൻ, ഹിമാ മനോജ്, എച്ച് എം നൗഫൽ, ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, ബാലൻ വാർണാട്ട് എന്നിവർ സംസാരിച്ചു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത ഇപ്പോൾ പൂർണമായും അടച്ചിട്ടിരിക്കുന്നതു മൂലം നഗരത്തിലേക്കും തിരിച്ചും ആംബുലൻസടക്കമുള്ള വാഹനങ്ങൾ കിലോമീറ്ററുകൾ താണ്ടി യാത്രചെയ്യേണ്ട സ്ഥിതിയാണെന്നും സമരക്കാർ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP