Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നര ലക്ഷം കവർന്ന മൂന്ന് പേർ ഗുരുവായൂരിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: മുക്കുപണ്ടം പണയം നൽകി മൂന്നര ലക്ഷം കവർന്ന മൂന്ന് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. എളവള്ളി പണ്ടാറക്കാട് രാമനത്ത് മുഹമ്മദ് അബൂബക്കർ, പാവറട്ടി പാങ്ങ് കുട്ടാട്ടിൽ അപ്പു എന്ന് വിളിക്കുന്ന ഷിതിൻ, മുല്ലശ്ശേരി പൂവ്വത്തൂർ രായ്മരയ്ക്കാർ മുഹമ്മദ് സാഹിർ എന്നിവരെയാണ് ഗുരുവായൂർ സിഐ. ഇ ബാലകൃഷ്ണൻ, എസ്‌ഐ. കെ എ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ മുക്കുപണ്ടം തട്ടിപ്പിൽ ഇവർ അറസ്റ്റിലായിരുന്നു. പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പേരകത്തും മുക്കുപണ്ടം വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെകൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP