Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ് ആർടിസിയിൽ ജനുവരി 16 മുതൽ പണിമുടക്ക്; തീരുമാനം പിൻവലിക്കില്ലെന്ന് സംയുക്ത സമരസമിതി; പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ആഹ്വാനം

കെഎസ് ആർടിസിയിൽ ജനുവരി 16 മുതൽ പണിമുടക്ക്; തീരുമാനം പിൻവലിക്കില്ലെന്ന് സംയുക്ത സമരസമിതി; പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ജനുവരി 16ന് അർദ്ധരാത്രി മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്ക് പൂർണ്ണ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളോടും ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു.ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളേയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഡിസംബർ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കേണ്ടിയിരുന്ന ഒരു ഗഡു ക്ഷാമബത്ത വിതരണം ചെയ്യുന്നതിന് സർക്കാർ 4 കോടി രൂപ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാനോ ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കാനോ തയ്യാറായിരുന്നില്ല. എന്നാൽ 16ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ഷാമബത്ത കുടിശ്ശിക6 ഡിസംബറിലേത് പ്രത്യേകമായി അനുവദിക്കാൻ മാനേജ്‌മെന്റ് നിർബന്ധിതമായത്. ഒത്തുതീർപ്പ് വ്യവസ്ഥയിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇനിയും അവശേഷിക്കുകയാണ് .

എല്ലാ തൊഴിൽ നിയമനങ്ങളേയും കാറ്റിൽ പറത്തിയാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കാതെ വെളിയിൽ നിർത്തിയിരിക്കുന്നത്. പ്രസവാവധി കഴിഞ്ഞും, അപകടത്തെ തുടർന്ന് ചികിൽസ കഴിഞ്ഞും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇവിടെ പണിമുടക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല. 2018 മാർച്ച് മാസത്തിനു ശേഷം പ്രമോഷനുകൾ ഒന്നും അനുവദിക്കുന്നില്ല.

മെക്കാനിക്കൽ വിഭാഗത്തിന്റെയും ഓപ്പറേറ്റിങ് വിഭാഗത്തിന്റെയും ഡ്യൂട്ടി പരിഷ്‌ക്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിന് ട്രാൻ. സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കണ്ടില്ല.ബഹു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ, പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടി ഇല്ല.ഈ സാഹചര്യത്തിൽ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതുകൊണ്ട് മാത്രം പണിമുടക്ക് മാറ്റി വയ്ക്കാൻ കഴിയില്ല.അതിനാൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇന്ന് ചേർന്ന സംയുക്ത സമിതി യോഗം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP