Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറയുമ്പോ കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന നാടൊക്കെയാണ്; പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ചകിരിക്കായി ഇപ്പോഴും ആശ്രയിക്കുന്നത് തമിഴ്‌നാടിനെ; കേരളത്തിന് ചകിരി നൽകി തമിഴ്‌നാട് സമ്പാദിക്കുന്നത് പ്രതിവർഷം 67.5 കോടി

പറയുമ്പോ കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന നാടൊക്കെയാണ്; പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ചകിരിക്കായി ഇപ്പോഴും ആശ്രയിക്കുന്നത് തമിഴ്‌നാടിനെ; കേരളത്തിന് ചകിരി നൽകി തമിഴ്‌നാട് സമ്പാദിക്കുന്നത് പ്രതിവർഷം 67.5 കോടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേര വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന നാടായതുകൊണ്ടാണ് നമ്മുടെ നാടിനെ കേരളം എന്ന് വിളിക്കുന്നത്. എന്നാൽ തെങ്ങിൽ നിന്നും ഉത്പാദിക്കുന്ന ചകിരിക്കായി നാം ആശ്രയിക്കുന്നത് അയൽ സംസ്ഥാനമായ തമിഴ്‌നാടിനെയാണ്. കേരളത്തിലെ സർക്കാർസംരംഭങ്ങൾക്കുമാത്രം ചകിരിനൽകി തമിഴ്‌നാട് സമ്പാദിക്കുന്നത് വർഷം 67.5 കോടി.

കയർവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് തമിഴ്‌നാട്ടിൽനിന്ന് വർഷംതോറും എത്തുന്നത് രണ്ടരലക്ഷം ക്വിന്റൽ ചകിരിനാര്. ഇതിന് കിലോഗ്രാമിന് ശരാശരി 27 രൂപ നൽകണം. ഇത്തരത്തിൽ വർഷം 67.5 കോടിയാണ് തമിഴ്‌നാട്ടിലേക്ക് പോകുന്നത്.കേരളത്തിൽ വർഷം ശരാശരി 578 കോടി തേങ്ങ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് നാളിേകര വികസനബോർഡിന്റെ കണക്ക്. തമിഴ്‌നാട്ടിൽ ഇത് 471 കോടിയാണ്. എന്നാൽ, കേരളത്തിൽ ചകിരി സംഭരിക്കുന്നതിന്റെയും സംസ്‌കരിക്കുന്നതിന്റെയും ഇരട്ടി തമിഴ്‌നാട്ടിൽ നടക്കുന്നുണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 20 ശതമാനം ചകിരിപോലും വ്യാവസായിക ആവശ്യത്തിനായി സംസ്‌കരിക്കുന്നില്ല.

പച്ച ചകിരിക്കാണ് ആവശ്യക്കാർ കൂടുതൽ. ഒരു തേങ്ങയുടെ ചകിരിക്ക് 90 പൈസ നൽകിയാണ് കയർബോർഡ് സംഭരിക്കുന്നത്. ഉണങ്ങിയതിന് 60 പൈസ കിട്ടും. പച്ചച്ചകിരിയുടെ നാരിന് വെളുത്തനിറമായതിനാൽ ചായംപൂശാനാകും എന്നതാണ് പ്രത്യേകത.1000 തേങ്ങയുടെ പച്ചത്തൊണ്ടിൽനിന്ന് 90 കിലോഗ്രാം വരെ ചകിരിനാര് കിട്ടും. ഇതിനാണ് തമിഴ്‌നാട്ടിൽ കിലോഗ്രാമിന് 27 രൂപ. 200 കിലോഗ്രാംവരെ ചകിരിച്ചോറും കിട്ടും. ഇതിന് കിലോഗ്രാമിന് മൂന്നുരൂപയാണ്. ബേബി ഫൈബർ എന്ന കുറിയ ചകിരിനാരും പത്തുകിലോയോളം കിട്ടും. ഇത്തരത്തിലുള്ള വരുമാനമാണ് കേരളം പ്രയോജനപ്പെടുത്താതെ അയൽസംസ്ഥാനത്തെ ആശ്രയിക്കുന്നത്.

വർഷം 100 ചകിരിമില്ലുകൾ സ്ഥാപിക്കുകവഴി തമിഴ്‌നാട്ടിൽനിന്നുള്ള ചകിരിവരവ് അഞ്ചുവർഷംകൊണ്ട് ഇല്ലാതാക്കാമെന്ന് കയർവകുപ്പ് കണ്ടെത്തി നടപടി തുടങ്ങി. കയർവകുപ്പ് ആരംഭിച്ച ചകിരിമിൽ പദ്ധതിയിൽ അമ്പെതെണ്ണം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP