Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് വാനും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് കർണാടകയിൽ നിന്ന് എത്തിയ ഭക്തർ; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ കൊല്ലപ്പെട്ടു

അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് വാനും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് കർണാടകയിൽ നിന്ന് എത്തിയ ഭക്തർ; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു.പാലാ രാമപുരം റൂട്ടിൽ ചക്കാം പുഴ ജംഗ്ഷനിൽ കർണാടകത്തിൽ നിന്നും ശബരിമലയിലേക്ക് പോയ ടെംബോ ക്രൂയിസറും പാലായിൽ നിന്നും രാമപുരം പള്ളി കൂദാശയോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് മിനി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒൻപത് അയ്യപ്പന്മാരുണ്ടായിരുന്ന വാനിൽ നിന്നും പരിക്കേറ്റ അയ്യപ്പന്മാരേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ കൊല്ലപ്പെട്ടു. പെട്രോൾ പമ്പിൽ നിന്ന് തിരിച്ചിറങ്ങവെയാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന വാഴേപ്പറമ്പിൽ വീട്ടിൽ വളനാട് സ്വദേശിയായിരുന്ന ശേഖരൻ ാണ് മരിച്ചത്. ഇയാൾ കുരിശ്ശുപള്ളി കവലയിൽ ബജിക്കട നടത്തുകയാണ്.

അഞ്ച് അയ്യപ്പ ഭക്തരെ ഗുരുതര പരിക്കുകളുമായി കോട്ടയം മെഡിക്കൽ കോളേജിലോക്കും ബാക്കിയുള്ള വരെ ജനറൽ ആശുപത്രിയിലേക്കും കൊണ്ട പോയിട്ടുണ്ട്. പോക്കറ്റ് റോഡിൽ നിന്നും വന്ന വാൻ പൊലീസ് വാഹനത്തിന് മുന്നിലേക്ക് പാഞ്ഞ് കയറുകയായിരുന്നു എന്നാണ് പാലാ പൊലീസ് നൽകുന്ന ഔദ്യോഗിക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP